വെസ്റ് ഇന്‍ഡീസിന് ഒന്നാം ഇന്നിംഗ്സ് ലീഡ്
ആന്റിഗ്വ: ഇന്ത്യക്കെതിരായ ആദ്യടെസ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ വെസ്റ് ഇന്‍ഡീസിന് 77 റണ്‍സിന്റെ ലീഡ്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 318 റണ്‍സെടുത്തിട്ടുണ്ട്.
പേരു കേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര പതറിപ്പോയ പിച്ചില്‍ വെസ്റ് ഇന്‍ഡീസിന്റെ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ അനായാസം ബാറ്റ് വീശുന്നതാണ് രണ്ടാം ദിവസം കണ്ടത്. ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ ഏകദിനത്തെ അനുസ്മരിപ്പിക്കും വിധം ബാറ്റ് വീശിയ ഗെയ്ല്‍ (91 പന്തില്‍ 72) വെസ്റ് ഇന്‍ഡീസിന് മികച്ച തുടക്കം സമ്മാനിച്ചു. വെസ്റ് ഇന്‍ഡീസ് 100 റണ്‍സ് കടന്നത് ആറ് റണ്‍സ് റണ്‍റേറ്റോടെയാണ്.
സര്‍വണും (58) ബ്രാവോ(68)യുമാണ് അര്‍ധശതകം തികച്ച മറ്റ് രണ്ട് ബാറ്റ്സ്മാന്‍മാര്‍. ബ്രയന്‍ ലാറ 18 റണ്‍സെടുത്ത് പുറത്തായി. ചന്ദര്‍പോള്‍ 24 റണ്‍സെടുത്തു.
മുനഫ് പട്ടേല്‍, അനില്‍ കുംബ്ലെ, വീരേന്ദര്‍ സെവാഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.












Click it and Unblock the Notifications