Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാഫറിന് സെഞ്ച്വറി; ഇന്ത്യ പൊരുതുന്നു

ആന്റിഗ്വ: ഒന്നാം ഇന്നിംഗ്സില്‍ 130 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ പൊരുതുന്നു. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ വസീം ജാഫറിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ രണ്ട് വിക്കറ്റിന് 215 റണ്‍സെടുത്തിട്ടുണ്ട്.

222 പന്തില്‍ നിന്ന് 113 റണ്‍സ് നേടി പുറത്താവാതെ നില്‍ക്കുന്ന ജാഫറും വീരേന്ദര്‍ സെവാഗും (41) ചേര്‍ന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. സെവാഗ് പുറത്തായതിനു ശേഷം വി.വി.എസ്.ലക്ഷ്മണുമായി (31) ചേര്‍ന്ന് മറ്റൊരു മികച്ച വിക്കറ്റ് കൂട്ടുകെട്ട് കൂടി ജാഫര്‍ പടുത്തു. കളി അവസാനിക്കുമ്പോള്‍ ജാഫറിനൊപ്പം രാഹുല്‍ ദ്രാവിഡാ(21)ണ് ക്രീസില്‍.

നേരത്തെ ആറ് വിക്കറ്റിന് 318 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച വെസ്റ് ഇന്‍സീസിന്റെ അവശേഷിക്കുന്ന നാല് വിക്കറ്റുകള്‍ 53 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ വീണു.

കുംബ്ലെയും മുനഫ് പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സെവാഗും വി.ആര്‍.വി.സിംഗും രണ്ട് വിക്കറ്റ് വീതമെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+