വെസ്റ് ഇന്‍ഡീസിന് 392 റണ്‍സ് വിജയലക്ഷ്യം
ആന്റിഗ്വ: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ വെസ്റ് ഇന്‍ഡീസിന് 392 റണ്‍സ് വിജയലക്ഷ്യം. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 13 റണ്‍സെടുത്തിട്ടുണ്ട്.
നേരത്തെ വസീം ജാഫറിന്റെ ഇരട്ട സെഞ്ച്വറിയുടെ കരുത്തില്‍ ആറ് വിക്കറ്റിന് 521 റണ്‍സെടുത്ത ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 399 പന്തില്‍ നിന്നാണ് ജാഫര്‍ 212 റണ്‍സെടുത്തത്.
രാഹുല്‍ ദ്രാവിഡ് 62ഉം യുവരാജ്സിംഗ് 39ഉം റണ്‍സെടുത്ത് പുറത്തായി. 52 പന്തില്‍ നിന്ന് 69 റണ്‍സെടുത്ത മഹേന്ദ്ര സിംഗ് ധോണിയാണ് ഇന്ത്യയുടെ സ്കോറിംഗിന് വേഗം പകര്‍ന്നത്. ഡിക്ലയര്‍ ചെയ്യുമ്പോള്‍ മുഹമ്മദ് കെയ്ഫ് 46 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു.












Click it and Unblock the Notifications