Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമിഗ്രേഷന്‍ തട്ടിപ്പ്: വിജിലന്‍സ് ഉദ്യോഗസ്ഥരെ നിയമിക്കും

തിരുവനന്തപുരം: ഇമിഗ്രേഷന്‍ തട്ടിപ്പുകള്‍ തടയുന്നതിനായി രാജ്യത്തെ പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രേന്റ്സ് ഓഫീസുകളില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍മാരെ നിയമിക്കുമെന്ന് കേന്ദ്രപ്രവാസി കാര്യമന്ത്രി വയലാര്‍ രവി.

രാജ്യത്തെ പിഒഇ ഓഫീസുകളില്‍ അഴിമതികളും ക്രമക്കേടുകളും വര്‍ദ്ധിച്ചുവരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ ഉദ്യോഗസ്ഥരെ ഇവിടങ്ങളില്‍ നിയമിക്കുന്നതിനെപ്പറ്റി ആലോചിച്ചത്. ഇതിനായി സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്- മന്ത്രി അറിയിച്ചു.

വിദേശഇന്ത്യക്കാരുടെ യാത്രകളും മറ്റു സുഗമമാക്കുന്നതിനായി വിമാനത്താവളങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കും. ഇതിനായി ആഭ്യന്തരമന്ത്രിയുമായി ഉടന്‍ ചര്‍ച്ച നടത്തും. കൂടാതെ ഇമിഗ്രേഷന്‍ രംഗത്തെ കുറ്റകൃത്യങ്ങല്‍ തടയുന്നതിനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനായി 1983ലെ ഇമിഗ്രേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതു സംബന്ധിച്ചു ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തും.

ജോലിക്കാരെ ചൂഷണംചെയ്യുന്നതു തടയുന്നതിനും അനധികൃതമായി ആളുകളെ വിദേശങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നത് തടയുന്നതിനും പര്യാപ്തമായ രീതിയിലായിരിക്കും നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരുക.

ഇന്ത്യന്‍ ജോലിക്കാരെ അയയ്ക്കുന്നതിനുമുമ്പേ അവരുടെ ജോലിസംബന്ധമായ കരാറുകള്‍ പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി ഗള്‍ഫ് രാജ്യങ്ങളിലെയും ജോര്‍ദാന്‍,യമന്‍ എന്നീ രാജ്യങ്ങളിലെയും അംബാസഡര്‍മാരുമായി കൂടിയാലോചിച്ച് നടപടികള്‍ നിര്‍ദേശിച്ചുവരുന്നുണ്ട്.

കൂടാതെ വിദേശങ്ങളില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന കാര്‍ഡും വിദേശ ഇന്ത്യക്കാരനാണെന്നു തെളിയിക്കുന്ന കാര്‍ഡും വിതരണം ചെയ്യുന്നതിനായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+