വെസ്റ് ഇന്‍ഡീസിന് തകര്‍ച്ചയോടെ തുടക്കം
സെന്റ് ലൂസിയ: ഒന്നാം ഇന്നിംഗ്സില്‍ 588 റണ്‍സ് എന്ന കൂറ്റന്‍ സ്കോറോടെ ഡിക്ലയര്‍ ചെയ്ത ഇന്ത്യക്കെതിരെ വെസ്റ് ഇന്‍ഡീസിന് തകര്‍ച്ചയോടെ തുടക്കം. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്നിന് 65 എന്ന നിലയിലാണ് അവര്‍.
ഗംഗ (16), സര്‍വണ്‍ (0), ലാറ (7) എന്നിവരാണ് പുറത്തായത്. മുനഫ് പട്ടേല്‍ രണ്ടും കുംബ്ലെ ഒന്നും വിക്കറ്റ് വീഴ്ത്തി. ഗെയ്ലും (34) ചന്ദര്‍പോളും (5) ആണ് ക്രീസില്‍. തുടര്‍ച്ചയായ പന്തുകളിലാണ് പട്ടേല്‍ ഗംഗയെയും സര്‍വണിനെയും വിക്കറ്റിന് മുന്നില്‍ കുടുക്കി പുറത്താക്കിയത്.
നേരത്തെ സെവാഗിനു പിന്നാലെ സെഞ്ച്വറികള്‍ തികച്ച രാഹുല്‍ ദ്രാവിഡും (146) മുഹമ്മദ് കെയ്ഫും (148 നോട്ടൗട്ട്) എന്നിവരുടെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് 588 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.












Click it and Unblock the Notifications