കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോളോ ഓണ്‍: വെസ്റ് ഇന്‍ഡീസിന് തകര്‍ച്ച

  • By Staff
Google Oneindia Malayalam News

സെന്റ് ലൂസിയ: രണ്ടാം ടെസ്റില്‍ ഇന്ത്യയുടെ ആധിപത്യത്തിന് മുന്നില്‍ വെസ്റ് ഇന്‍ഡീസ് തകരുന്നു. ഇന്ത്യയുടെ കൂറ്റന്‍ സ്കോറിന് മറുപടിയായി ആദ്യഇന്നിംഗ്സില്‍ 215 റണ്‍സ് മാത്രമെടുക്കാന്‍ കഴിഞ്ഞ വെസ്റ് ഇന്‍ഡീസിന് ഫോളോ ഓണ്‍ ഒഴിവാക്കാന്‍ കഴിഞ്ഞില്ല. വീണ്ടും ബാറ്റിംഗിന് അയക്കപ്പെട്ട വെസ്റ് ഇന്‍ഡീസിന് ആദ്യവിക്കറ്റ് നഷ്ടപ്പെടുകയും ചെയ്തു.

രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ വെസ്റ് ഇന്‍ഡീസ് മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 43 എന്ന നിലയിലാണ്. രണ്ട് റണ്‍സെടുത്ത ഗെയ്ലാണ് പുറത്തായത്. ഇര്‍ഫാന്‍ പഠാനാണ് വിക്കറ്റ്. ഗംഗയും (24) ബ്രയന്‍ ലാറയും (15) ആണ് ക്രീസില്‍.

രണ്ടാം ദിവസം മൂന്നിന് 65 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ച വെസ്റ് ഇന്‍ഡീസിന് തകര്‍ച്ചയില്‍ നിന്ന് കരകയറാനായില്ല. ഇന്ത്യന്‍ ബൗളര്‍മാരുടെ ഉജ്വല പ്രകടനത്തിനു മുന്നില്‍ ഓരോരുത്തരായി മടങ്ങിയതോടെ വെസ്റ് ഇന്‍ഡീസിന്റെ തകര്‍ച്ച പൂര്‍ണമായി. ഒരു വിന്‍ഡീസ് ബാറ്റ്സ്മാന് പോലും അര്‍ധശതകം തികയ്ക്കാന്‍ കഴിയാതെ പോയ ഒന്നാ ഇന്നിംഗ്സില്‍ 46 റണ്‍സെടുത്ത ഗെയ്ലാണ് ടോപ് സ്കോറര്‍.

373 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡോടെയാണ് ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ കഴിയാതെ പോയ വെസ്റ് ഇന്‍ഡീസിനെ വീണ്ടും ബാറ്റിംഗിന് അയച്ചത്. ഇന്ത്യക്കു വേണ്ടി അനില്‍ കുംബ്ലെയും സെവാഗും മുനഫ് പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X