കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാറ ഇന്ത്യക്ക് വിജയം നിഷേധിച്ചു

  • By Staff
Google Oneindia Malayalam News

സെന്റ് ലൂസിയ: സന്ദര്‍ഭത്തിനൊത്തുയര്‍ന്ന് ഫോം വീണ്ടെടുത്ത വെസ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ബ്രയന്‍ലാറയുടെ പ്രതിരോധം രണ്ടാം ടെസ്റില്‍ ഇന്ത്യക്ക് വിജയം നിഷേധിച്ചു. നാലാം ദിവസം മഴ കാരണം കളി മുടങ്ങിയതും അഞ്ചാം ദിവസം ലാറയുടെ തകര്‍പ്പന്‍ പ്രതിരോധവും മൂലം മത്സരത്തില്‍ ഇന്ത്യക്ക് സമനില സമ്മതിക്കേണ്ടക്കി വന്നു.

അഞ്ചാം ദിവസം ജയിക്കാന്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റുകള്‍ കൂടി വീഴ്ത്തണമായിരുന്നു. എന്നാല്‍ ടീമിനെ കരകയറ്റുക എന്ന ഉത്തരവാദിത്തമേറ്റെടുത്ത് വണ്‍ഡൗണായെത്തി ക്രീസില്‍ നിലയുറപ്പച്ചിരിക്കുകയായിരുന്ന ലാറ ഇന്ത്യന്‍ പ്രതീക്ഷകളെ കെടുത്തി. കരിയറിലെ 32-ാം ടെസ്റ് സെഞ്ച്വറിയിലൂടെ ലാറ വെസ്റ് ഇന്‍ഡീസിനെ തോല്‍വിയില്‍ നിന്ന് കരകയറ്റി.

120 റണ്‍സെടുത്ത ലാറ പുറത്തായതിനു ശേഷം ഇന്ത്യക്ക് വീണ്ടും പ്രതീക്ഷകള്‍ കൈവന്നെങ്കിലും ചന്ദര്‍പോളും (65) ബ്രാവോയും (47) ക്യാപ്റ്റന്റെ ഇന്നിംഗിസ്ന് തുടര്‍ച്ചയായി ചെറുത്തുനിന്നപ്പോള്‍ വിജയം അസാധ്യമായി. അഞ്ചാം ദിവസം കളി അവസാനിക്കുമ്പോള്‍ ഏഴിന 294 എന്ന നിലയിലായിരുന്നു വെസ്റ് ഇന്‍ഡീസ്.

രണ്ടാം ഇന്നിംഗ്സില്‍ കുംബ്ലെ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുനഫ് പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X