കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റലി-ആസ്ത്രേല്യ, ബ്രസീല്‍-ഘാന പ്രീക്വാര്‍ട്ടര്‍

  • By Staff
Google Oneindia Malayalam News

ഡോര്‍ട്ട്മുണ്ട്: ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടറില്‍ ഇറ്റലി ആസ്ത്രേല്യയെ നേരിടും. ബ്രസീലിന്റെ എതിരാളി ഘാനയാണ്. ഇറ്റലി-ആസ്ത്രേല്യ മത്സരം ജൂണ്‍ 26നും ബ്രസീല്‍-ഘാന മത്സരം ജൂണ്‍ 27നും നടക്കും.

ഇറ്റലിയും ബ്രസീലും ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. ഇ ഗ്രൂപ്പില്‍ ഇറ്റലിയോട് രണ്ടു ഗോളുകള്‍ക്ക് തോറ്റ ചെക്ക് പുറത്തായി. യുഎസ്എയെ 2-1ന് തോല്പിച്ച് ആറ് പോയിന്റോടെ ഘാന രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലെത്തി.

എഫ് ഗ്രൂപ്പില്‍ 4-1നാണ് ബ്രസീല്‍ ജപ്പാനെ തോല്പിച്ചത്. ജര്‍മനിക്കും പോര്‍ച്ചുഗലിനും ശേഷം ആദ്യറൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ച് ഒമ്പത് പോയിന്റോടെ പ്രീക്വാര്‍ട്ടറിലെത്തുന്ന മൂന്നാമത്തെ ടീമാണ് ബ്രസീല്‍.

രണ്ട് ഗോള്‍ നേടിയ റൊണാള്‍ഡോ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ (14 ഗോള്‍) നേടുന്ന കളിക്കാരനെന്ന ജര്‍മനിയുടെ ഗെര്‍ഡ് മുള്ളറുടെ റെക്കോഡിനൊപ്പമെത്തി.

ക്രൊയേഷ്യയെ 2-2ന് സമനിലയില്‍ കുടുക്കി നാല് പോയിന്റോടെയാണ് ആസ്ത്രേല്യ പ്രീക്വാര്‍ട്ടറിലെത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X