Get Updates
Get notified of breaking news, exclusive insights, and must-see stories!

വെസ്റ് ഇന്‍ഡീസ് കൂറ്റന്‍ സ്കോറിലേക്ക്

സെന്റ് കിറ്റ്സ്: ആദ്യരണ്ടു ടെസ്റുകളിലും ഇന്ത്യക്കുണ്ടായിരുന്ന മേല്‍ക്കൈ മൂന്നാം ടെസ്റില്‍ നഷ്ടമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് അയക്കപ്പെട്ട വെസ്റ് ഇന്‍ഡീസ് കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുന്നു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ചിന് 420 എന്ന നിലയിലാണ് അവര്‍.

ഡാരന്‍ ഗംഗയുടെയും (135) രാംനരേഷ് സര്‍വണിന്റെയും (116) സെഞ്ച്വറികളാണ് വെസ്റ് ഇന്‍ഡീസ് ഇന്നിംഗ്സിന് മുതല്‍കൂട്ടായത്. ഇരുവരും ചേര്‍ന്നുള്ള 203 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് കരീബിയന്‍ സ്കോറിന് അടിത്തറ പാകിയത്.

ക്യാപ്റ്റന്‍ ബ്രയന്‍ ലാറ (10) ഒരിക്കല്‍ക്കൂടി മുനഫ് പട്ടേലിന് മുന്നില്‍ അടിയറവ് പറഞ്ഞു. 21 റണ്‍സെടുത്ത് ബ്രാവോയും പുറത്തായി. ഈ പരമ്പരയിലുടനീളം മികച്ച ബൗളിംഗ് പാടവം കാഴ്ച വച്ച മുനഫ് പട്ടേല്‍ മൂന്ന് വിക്കറ്റെടുത്തു. അവശേഷിക്കുന്ന വിക്കറ്റുകള്‍ ശ്രീശാന്തിനും ഹര്‍ഭജനുമാണ്.

രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ചന്ദര്‍പോളും (24) സാമുവല്‍സു(8)മാണ് ക്രീസില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+