സ്പെയിന്-ഫ്രാന്‍സ്, സ്വിസ്-ഉക്രൈന് പ്രീക്വാര്‍ട്ടര്‍
ബെര്‍ലിന്‍: ലോകകപ്പ് ഫുട്ബോള്‍ പ്രീ ക്വാര്‍ട്ടറില്‍ സ്പെയിന് ഫ്രാന്‍സിനെയും സ്വിറ്റ്സര്‍ലാന്റ് ഉക്രൈനെയും നേരിടും.
ജി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് മുന്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. ടോഗോയെ 2-0ന് തോല്പിച്ച ഫ്രാന്‍സിന് ലോകകിരീടം ചൂടിയതിനു ശേഷം ലോകകപ്പിലെ ആദ്യത്തെ വിജയമാണിത്. അഞ്ച് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായ ഫ്രാന്‍സിന് ഗ്രൂപ്പ് എച്ചില് ഒമ്പത് പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായ സ്പെയിനിനെ പ്രീ ക്വാര്‍ട്ടറില്‍ നേരിടണം.
ഏഷ്യയുടെ പ്രതീക്ഷയായ ദക്ഷിണ കൊറിയ സ്വിറ്റ്സര്ലാന്റിനോട് തോറ്റ് ലോകകപ്പില്‍ നിന്നും പുറത്തായി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സ്വിസ് കൊറിയയെ തോല്പിച്ചത്. ഏഴ് പോയിന്റോടെ സ്വിസ് ഗ്രൂപ്പ് ജേതാക്കളായി.
എച്ച് ഗ്രൂപ്പില്‍ സ്പെയിന് ഒരു ഗോളിന് സൗദിയെയും ഉക്രെന് ഒരു ഗോളിന് ടുണീഷ്യയെയും തോല്പിച്ചു. ഉക്രൈന് സ്വിറ്റ്സര്‍ലാന്റിനെയാണ് ക്വാര്‍ട്ടറില്‍ നേരിടേണ്ടത്.