ഓപ്പണര്‍മാര്‍ വീണു; ഇന്ത്യ പ്രതിരോധത്തില്‍
സെന്റ് കിറ്റ്സ്: 581 റണ്‍സ് എന്ന വെസ്റ് ഇന്‍ഡീസിന്റെ കൂറ്റന്‍ സ്കോറിനെതിരെ ഇന്ത്യ പൊരുതുന്നു. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആദ്യ രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യ 151 റണ്‍സെടുത്തിട്ടുണ്ട്.
ഓപ്പണര്‍മാരായ വസീം ജാഫറിന്റെ(60)യും വീരേന്ദര്‍ സെവാഗി(31)ന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ലക്ഷ്മണും (29) ദ്രാവിഡു(20)മാണ് ക്രീസില്‍.
ഹര്‍ഭജന്‍സിംഗിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്ത്യന്‍ ബൗളിംഗില്‍ മൂന്നാം ദിനത്തെ പ്രധാന സവിശേഷത. 500 കടന്നിട്ടും ഡിക്ലയര്‍ ചെയ്യാന്‍ തയ്യാറാകാതിരുന്ന വെസ്റ് ഇന്‍ഡീസിന്റെ അവസാന നാല് വിക്കറ്റുകള്‍ ഹര്‍ഭജനാണ് പിഴുതത്. 97 റണ്‍സോടെ ചന്ദര്‍പോള്‍ പുറത്താവാതെ നിന്നു. സാമുവല്‍സ് 87 റണ്‍സെടുത്തു.












Click it and Unblock the Notifications