ഐസിസി ടെസ്റ് റാങ്കിംഗില്‍ ദ്രാവിഡ് രണ്ടാമത്
ദുബായ്: ഐസിസി ടെസ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് രണ്ടാം സ്ഥാനത്ത്. അതേ സമയം സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് ആദ്യത്തെ 20 ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ സ്ഥാനം നഷ്ടമായി.
1992നു ശേഷം ആദ്യമായാണ് സച്ചിന് റാങ്കിംഗില്‍ 20നു പിന്നിലേക്കാവുന്നത്. തോള് പരിക്ക് മൂലം വെസ്റ് ഇന്‍ഡീസ് പര്യടനത്തില്‍ പങ്കെടുക്കാനാവാഞ്ഞതാണ് സച്ചിന് റാങ്കിംഗില്‍ പിന്നോട്ടാവാന് കാരണം.
ആസ്ത്രേല്യന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗാണ് ബാറ്റ്സ്മാന്മാരില് റാങ്കിംഗില്‍ പ്രഥമന്‍. ഇന്ത്യയുടെ വീരേന്ദര്‍ സൈവാഗ് 13-ാം സ്ഥാനത്താണ്.
അനില്‍ കുംബ്ലെ മാത്രമാണ് ആദ്യ പത്തില്‍ പെടുന്ന ഇന്ത്യന്‍ ബൗളര്‍. എട്ടാം സ്ഥാനത്താണ് കുംബ്ലെ. നേരത്തെ കുംബ്ലെ ഏഴാം സ്ഥാനത്തായിരുന്നു. ബൗളര്‍മാരില്‍ ഒന്നാമന് മുത്തയ്യ മുരളീധരനാണ്.
വെസ്റ് ഇന്‍ഡീസിനെതിരായ ഒന്നാമത്തെയും മൂന്നാമത്തെയും ടെസ്റുകള്‍ കളിക്കാതിരുന്ന ഇര്ഫാന് പഠാന് 13-ാം സ്ഥാനത്താണ്. അതേ സമയം ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ പഠാന് അഞ്ചാം സ്ഥാനത്തുണ്ട്.