Get Updates
Get notified of breaking news, exclusive insights, and must-see stories!

വന നിയമത്തിന് പകരം പുതിയ ഓര്‍ഡിനന്‍സ്

തിരുവനന്തപുരം: മുന്‍ യുഡിഎഫ് സര്‍ക്കാറിന്റെ വനനിയമത്തിന് പകരം പുതിയ ഓഡിനന്‍സ് കൊണ്ടുവരാന്‍ ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചതാണിത്. വനേതര ഭൂമിയിലെ കാട്ടുമരങ്ങള്‍ മുറിക്കാന്‍ ഭൂവുടമയ്ക്ക് അനുവാദം നല്‍കുന്ന നിയമമാണ് പിന്‍വലിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാര്‍ വനേതര ഭൂമിയില്‍ കാട്ടുമരങ്ങള്‍ ഉടമസ്ഥര്‍ക്ക് വെട്ടിമുറിക്കാന്‍ അനുവാദം നല്‍കിയിരുന്നു. ഇത് മൂലം സംസ്ഥാനത്ത് വ്യപകമായി മരംമുറി നടന്നിരുന്നു. ഇത് തടയാന്‍ വേണ്ടിയാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്ന 19 ഓഡിനന്‍സുകളില്‍ ആവശ്യമായ 12എണ്ണം പുതുക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. മിശ്രവിവാഹിതരുടെ മക്കള്‍ക്ക് ജോലി സംവരണം നല്‍കുന്നതിനായി പുതിയ ഓഡിനന്‍സ് ഇറക്കും.

പാമ്പാടി ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ പൊന്‍കുന്നം വര്‍ക്കി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ എന്ന് പുനര്‍ നാമകരണം ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+