ഒന്നാമിന്നിംഗ്സില്‍ ഇന്ത്യക്ക് തകര്‍ച്ച
ജമൈക്ക: വെസ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ നിര്‍ണായകമായ അവസാന ടെസ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ദിവസം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 200 റണ്‍സെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി.
81 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡ് മാത്രമാണ് ഇന്ത്യന്‍നിരയില്‍ ചെറുത്തുനിന്നത്. ആറിന് 91 എന്ന നിലയിലായിരുന്ന ഇന്ത്യയെ കൂടുതല്‍ പരിതാപകരമായ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയത് അനില്‍ കുംബ്ലെയും (45) ദ്രാവിഡും ചേര്‍ന്നുള്ള 93 റണ്‍സിന്റെ കൂട്ടുകെട്ടാണ്. സ്കോര്‍ 184ല്‍ നില്‍ക്കെ കുംബ്ലെ പുറത്തായതോടെ ഇന്ത്യയുടെ ചെറുത്തുനില്പിന് അവസാനമായെന്ന സൂചനയായി. 16 റണ്‍സ് കൂടി ചേര്‍ത്ത് അവശേഷിക്കുന്ന മൂന്ന് ബാറ്റ്സ്മാന്‍മാരും മടങ്ങി.
മൂന്ന് റണ്‍സെടുക്കുമ്പോഴേക്കും ഓപ്പണര്‍മാരായ സെവാഗിന്റെയും (0) ജാഫറിന്റെയും (1) വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ഇന്ത്യയുടെ ബാറ്റിംഗ്നിര എങ്ങോട്ടേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമായിരുന്നു. ജെറോം ടെയ്ലറുടെ തീപ്പാറുന്ന പേസിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്കായില്ല. ടെയ്ലര്‍ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ബ്രാവോയും കോളിമോറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.












Click it and Unblock the Notifications