ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ബുധനാഴ്ച വീണ്ടും ഭൂചലനം അനുഭവപ്പെട്ടു.
റിച്ചര്‍ സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ സുനാമി ഭീഷണിയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തലസ്ഥാനമായ ജക്കാര്‍ത്തയിലും ജാവാ ദ്വീപിലും ചലനം ശക്തമായി അനുഭവപ്പെട്ടതായാണ് അറിയിപ്പ്.
ബുധനാഴ്ച വൈകീട്ട് 4. 30നാണ് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. ഒരുമിനിട്ട് നീണ്ടുനിന്ന ഭൂകമ്പത്തില്‍ വന്‍കെട്ടിടങ്ങള്‍ ആടിയുലഞ്ഞു. നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. എന്നാല്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
സുനാമിഭീതിയില്‍ കൂടുതല്‍ ആളുകള്‍ വീടുകളുപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി.
ബുധനാഴ്ചയുണ്ടായ ഭൂചലനത്തില്‍ ആദ്യം സുനാമി മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും പിന്നീട് ഭയം വേണ്ടന്ന് കാലാവസ്ഥാ പെസഫിക് സുനാമി മുന്നറിയിപ്പുകേന്ദ്രം അറിയിക്കുകയായിരുന്നു.
ഇതിനിടയില്‍ ഞായറാഴ്ചയുണ്ടായ സുനാമി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 525ആയി ഉയര്‍ന്നു.












Click it and Unblock the Notifications