Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല വിവാദം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം

തിരുവനന്തപുരം: ശബരിമലക്ഷേത്രത്തില്‍ പ്രവേശിച്ചുവെന്നും ശ്രീകോവിലിലെ അയ്യപ്പവിഗ്രഹത്തില്‍തൊട്ടുവെന്നുമുള്ള കന്നഡ താരം ജയമാലയുടെ വിവാദപ്രസ്താവനയില്‍ അന്വേഷണംനടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി.

നടിയുടെ പ്രസ്താവനയുടെ നിജസ്ഥിതി അറിയുന്നതിനായി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ദേവസ്വം മന്ത്രി ജി.സുധാകരന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

ദേവപ്രശ്നപ്രകാരമുള്ള പരിഹാരക്രിയകള്‍ ക്ഷേത്രത്തില്‍ നടത്തരുതെന്നാവശ്യപ്പെട്ട് പന്തളം രാജകുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ഇത് പരിഗണിച്ച് 10ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ മറുപടിനല്‍കാനാവശ്യപ്പെട്ട് കൊണ്ട് സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ് നല്‍കിയിരുന്നു.

ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+