കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റകൃത്യങ്ങളില്‍ ബാംഗ്ലൂര്‍ അഞ്ചാം സ്ഥാനത്ത്

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ബാംഗ്ലൂര്‍ നഗരം ദില്ലിയെയും മുംബൈയെയും കടത്തിവെട്ടുന്നതായി നാഷണല്‍ ക്രൈം റക്കോര്‍ഡ് ബ്യൂറോ വിലിയിരുത്തുന്നു.

ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ ഐടി സിറ്റി എന്ന പേരുകേട്ട ബാംഗ്ലൂര്‍ നഗരം അഞ്ചാം സ്ഥാനത്താണ് നില്‍ക്കുന്നത്.

രാജ്യത്ത് നടക്കുന്ന മൊത്തം കുറ്റകൃത്യങ്ങളുടെ 9.2 ശതമാനവും ബാംഗ്ലൂര്‍ നഗരത്തിലാണ് നടക്കുന്നത്. കുറ്റകൃത്യങ്ങളില്‍ ദില്ലി നഗരം ഇപ്പോള്‍ പത്താം സ്ഥാനത്തും മുംബൈ 26ാം സ്ഥാനത്തുമാണുള്ളത്്.

ഇക്കാര്യങ്ങളടങ്ങുന്ന നാഷണല്‍ ക്രൈം റക്കോര്‍ഡ്സ് ബ്യൂറോയുടെ ക്രൈം ഇന്‍ ഇന്ത്യ-2005 എന്ന റിപ്പോര്‍ട്ട് ആഗസ്റ് ആദ്യവാരത്തില്‍ പുറത്തിറക്കും. മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരവും ആന്ധ്രപ്രദേശിലെ വിജയവാഡയുമാണ് ക്രിമിനല്‍ കേസുകളുടെ പട്ടികയില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നത്.

റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന് ബ്യൂറോ അധികൃതര്‍ അറിയിച്ചു. ബാംഗ്ലൂരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കാളേരെ മറ്റു കുറ്റകൃത്യങ്ങളാണ് നടക്കുന്നത്.

കൊലപാതകകേസ് മുതല്‍ മൊബൈല്‍ മോഷണക്കേസുകള്‍ വരെ എഫ്ഐആര്‍ തയ്യാറാക്കിയാണ് ബാംഗ്ലൂര്‍ പൊലീസ് രജിസ്റര്‍ ചെയ്യുന്നത്. മാത്രമല്ല മറ്റു നഗരങ്ങളേക്കാളേറെ ബാംഗ്ലൂരില്‍ കേസുകള്‍ ചെറുതാണെങ്കില്‍പ്പോലും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന രീതിയുണ്ട്. പൊലീസില്‍ പരാതി നല്‍കാന്‍ ഇവിടുത്തെ ജനങ്ങള്‍ വിമുഖത കാണിക്കുന്നുമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X