Get Updates
Get notified of breaking news, exclusive insights, and must-see stories!

വികസന ഫീസ് പ്രശ്നത്തില്‍ ദൂരൂഹതയുണ്ട്: എം.എം ഹസ്സന്‍

തിരുവനന്തപുരം: കൊച്ചി സഹകരണ മെഡിക്കല്‍ കോളജില്‍ 25 ലക്ഷം രൂപ വികസനഫീസ് ആവശ്യപ്പെട്ട നടപടിയില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം.ഹസ്സന്‍ അഭിപ്രായപ്പെട്ടു.

സഹകരണ സ്ഥാപനത്തില്‍ സഹകരണ മന്ത്രിയുടെ അറിവോടെയല്ലാതെ ഇത്തരമൊരു നീക്കം നടക്കില്ലെന്നും ഹസ്സന്‍ ആരോപിച്ചു.

സ്വാശ്രയ നിയമം സംബന്ധിച്ച് സുപ്രധാനമായ വാദം നടക്കുന്ന ദിവസം തന്നെയാണ് തലവരി ആവശ്യപ്പെട്ടുകൊണ്ടുള്ള വാര്‍ത്ത പുറത്തുവന്നത്. അതുകൊണ്ടുതന്നെ ഇത് സര്‍ക്കാറും മാനേജ്മെന്റുകളും തമ്മിലുള്ള ഒത്തുകളിയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

സഹകരണ മന്ത്രിയുടെ അറിവോടെയാണ് ഇത്തരമൊരു സംഭവം നടന്നതെങ്കില്‍ അദ്ദേഹത്തിനി ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. ഇതിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത പുറത്ത് കൊണ്ടുവരേണ്ടത് മുഖ്യമന്ത്രിയാണ്- അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പൊലീസ് സ്റേഷനുകള്‍ ജനദ്രോഹ കേന്ദ്രങ്ങളായി അധ:പതിച്ചിരിക്കുകയാണെന്ന് ഹസ്സന്‍ കുറ്റപ്പെടുത്തി. ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്ന കസ്റഡി മരണങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം.

കസ്റഡിമരണങ്ങളില്‍ പ്രതിഷേധിച്ച് കെപിസിസിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തും. ഈ മരണങ്ങളില്‍ ആഭ്യന്തരമന്ത്രിയ്ക്ക് ധാര്‍മികമായ ഉത്തരവാദിത്തമുണ്ട്. ഈ ഉത്തരവാദിത്തം ഏറ്റെടുത്ത് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ഇതിനായി മുഖ്യമന്ത്രി മുന്‍കയ്യെടുക്കണം- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+