ശബരിമലയിലെ സ്ത്രീ നിരോധനത്തിനെതിരെ ഹര്‍ജി
ദില്ലി: ശബരിമല ക്ഷേത്ര ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്‍വലിക്കാന്‍ കേരള സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചു.
പത്തു വയസ്സിനും അമ്പത് വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നിരോധിക്കുന്നതിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ അംഗങ്ങളായ ഒരു സംഘം വനിതാ അഭിഭാഷകരാണ് അഡ്വ. രവിപ്രകാശ് ഗുപ്ത മുഖേന ഹര്‍ജി സമര്‍പ്പിച്ചത്.
ഭരണ ഘടനയുടെ 14-ാം വകുപ്പ് ഉറപ്പു നല്‍കുന്ന തുല്യതയ്ക്കുള്ള അവകാശത്തിന് വിരുദ്ധമായാണു നിരോധനം എന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഈയിടെ ശബരിമലയിലെ സ്ത്രീ സാന്നിദ്ധ്യത്തെക്കുറിച്ചുണ്ടായ വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
ബക്തി, പസ്രിജ, ലക്ഷ്മി ശാസ്ത്രി, പ്രേരണാ കുമാരി, അല്‍ക്ക ശര്‍മ, സുധപാല്‍, എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേരള സര്‍ക്കാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ശബരിമല മുഖ്യ തന്ത്രി, പത്തനംതിട്ട ജില്ലാ മജിസ്ട്രേട്ട് എന്നിവരാണ് എതിര്‍ കക്ഷികള്‍.












Click it and Unblock the Notifications