കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെച്ചു മുംബൈയില്‍ നിന്ന് മുങ്ങി?

  • By Staff
Google Oneindia Malayalam News

കൊച്ചി: തന്ത്രി സംഭവത്തിലെ പ്രതി ബെച്ചു റഹ്മാന്‍ മുംബൈയിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. പൊലീസെത്തുന്നതിന് മുമ്പ് ഈയാള്‍ ഇവിടെ നിന്ന് ഗോവയിലേയ്ക്ക് കടന്നെന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍ സാഹചര്യ തെളിവുകള്‍ വച്ച് നോക്കിയാല്‍ പൊലീസ് ബെച്ചുവിനെ മുംബൈയില്‍ നിന്ന് പിടികൂടിയതായി വേണം കരുതാന്‍.

ബെച്ചു സുഹൃത്തായ ബിജിയെ വിളിച്ചത് മുംബൈയില്‍ നിന്നാണെന്നാണ് പൊലീസ് മനസ്സിലാക്കുന്നത്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

കഴിഞ്ഞ കുറേ ദിവസമായി ബെച്ചു സുഹൃത്തായ ബിജിയെ വിളിയ്ക്കുന്നത് പൊലീസ് നിരീക്ഷിയ്ക്കുന്നുണ്ടായിരുന്നു. ഇതില്‍ നിന്ന് ബെച്ചുവിന്റെ ബോംബെ കേന്ദ്രങ്ങള്‍ പൊലീസ് കണ്ടെത്താന്‍ കഴിയും. എന്നാല്‍ ബെച്ചു മുംബൈയില്‍ നിന്ന് കടന്നുകളഞ്ഞതായാണ് പൊലീസ് പറയുന്നത്. ഇത് പൊലീസ് അന്വേഷണത്തിന്റെ സാധാരണ രീതിമാത്രമായാണ് കരുതേണ്ടത്.

പക്ഷേ, അസി. കമ്മീഷണര്‍ എ.വി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈയിലെത്തും മുമ്പേ ബെച്ചു മുങ്ങിയെന്നാണ് പൊലീസ് പറയുന്നത്. അവിടെ ചില സുഹൃത്തുക്കളുമായി ബെച്ചു റഹ്മാന്‍ ബന്ധപ്പെട്ടിരുന്നു എന്നും ഇപ്പോള്‍ അവരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും പൊലീസ് പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X