Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് കോളജുകളിലെ പ്രവേശന പരീക്ഷ അസാധുവാക്കി

കൊച്ചി: നാല് പുതിയ സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേയ്ക്ക് നടന്ന പ്രവേശന പരീക്ഷ പി.എ മുഹമ്മദ് കമ്മറ്റി അസാധുവാക്കി.

കണ്ണൂര്‍ മെഡിക്കല്‍ കോളജ്, തിരുവനന്തപുരം എസ്യുടി കോളജ്, കോളജ് ഓഫ് മെഡിസിന്‍, കണ്ണൂര്‍ ഡെന്റല്‍ കോളജ്, തിരുവനന്തപുരം ശ്രീശങ്കര ഡെന്റല്‍ കോളജ് എന്നിവിടങ്ങളിലെ മാനേജ്മെന്റ് സീറ്റുകളിലേയ്ക്ക് നടന്ന പ്രവേശന പരീക്ഷയാണ് കമ്മറ്റി അസാധുവാക്കിയത്.

ഈ പരീക്ഷയുമായി ബന്ധപ്പെട്ട് പ്രവേശന നടപടികളൊന്നും കൈക്കൊള്ളരുതെന്നും കമ്മറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷാ നടപടികളിലെ ക്രമക്കേടുകള്‍ വ്യക്തമാണെന്നും മാനേജ്മെന്റുകള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കമ്മറ്റി കണ്ടെത്തി.

സാധാരണ പരീക്ഷകളില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രം ഉയര്‍ന്ന മാര്‍ക്ക് കിട്ടുമ്പോള്‍ ഇവിടെനടത്തിയ പരീക്ഷയില്‍ ഭൂരിഭാഗം പേര്‍ക്കും ഉയര്‍ന്ന മാര്‍ക്കാണ് ലഭിച്ചിരിക്കുന്നത്.

ഒബ്ജക്ടീവ് രീതിയില്‍ നടത്തിയ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ എല്ലാവിദ്യാര്‍ത്ഥികള്‍ക്കും കിട്ടിയാല്‍ ഈ രീതിയില്‍ മാര്‍ക്ക് കരസ്ഥമാക്കാന്‍ എല്ലാ സാധ്യതകളുമുണ്ട്. മെഡിക്കല്‍ പ്രവേശനത്തിന് അങ്ങേയറ്റത്തെ തിരക്കുള്ള കേരളത്തില്‍ ഒരു പ്രവേശന പരീക്ഷയ്ക്ക് 215പേര്‍മാത്രമേ അപേക്ഷിച്ചിട്ടുള്ളു. അതില്‍ 169പേര്‍മാത്രമേ പരീക്ഷ എഴുതിയുള്ളു. 150സീറ്റുകളിലേയ്ക്കു നടന്ന പരീക്ഷയില്‍ 153പേര്‍മാത്രമാണ് വിജയിച്ചത്. ഇക്കാര്യങ്ങളൊക്കെ വളരെ വിചിത്രമാണെന്ന് കമ്മറ്റി നിരീക്ഷിച്ചു.

പരീക്ഷയ്ക്ക് ആകെ മാര്‍ക്ക് 400ആയിരുന്നു. 169പേരില്‍ 96പേര്‍ക്കും 90ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. 11പേര്‍ക്ക് 100ശതമാനം മാര്‍ക്കുണ്ട്. 14പേര്‍ക്ക് 99ശതമാനം മാര്‍ക്കാണ്.

16പേര്‍ക്ക് 96ശതമാനവും ലഭിച്ചു. രണ്ട് വിഷയത്തില്‍ 100ശതമാനം മാര്‍ക്ക് ലഭിച്ചത് 32പേര്‍ക്കാണ്. മാനേജ്മെന്റുകള്‍ വിതരണം ചെയ്ത പ്രോസ്പെക്ടസ് അനുസരിച്ച് പ്രവേശന യോഗ്യതയായ 50ശതമാനം മാര്‍ക്ക് കിട്ടാത്തത് 16പേര്‍ക്ക് മാത്രമാണ്. വിശ്വസിക്കാനാകാത്ത ഈ ഫലങ്ങള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാറിന്റെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച മാര്‍ക്ക് 90.51ശതമാനം മാത്രമാണെന്നും കമ്മറ്റി കണ്ടെത്തി.

മാനേജ്മെന്റ് പരീക്ഷയില്‍ യോഗ്യത എന്നൊന്നില്ലായിരുന്നുവെന്ന് കമ്മറ്റി വിലയിരുത്തി. ജസ്റിസ് പി.എ മുഹമ്മദ് അധ്യക്ഷനായ പ്രവേശന മേല്‍നോട്ട സമിതി സിറ്റിംഗില്‍ അംഗങ്ങളായ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി പി.ജെ തോമസ്, ലോ സെക്രട്ടറി പി.എസ് ഗോപിനാഥന്‍, ഡോ. എസ്. അനിരുദ്ധന്‍ എന്നിവരും പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+