കനത്ത മഴ: അടിമാലിയില്‍ രണ്ട് മരണം
അടിമാലി: ശക്തമായ മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ അടിമാലിയില്‍ രണ്ടുപേര്‍ മരിച്ചു. വെള്ളത്തൂവല്‍ വിമലാ സിറ്റി വാരാരപ്പള്ളി ജോസിന്റെ മകള്‍ പ്സസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ഡിനിത(15), അടിമാലി കൊരങ്ങാട്ടി പുത്തന്‍പുരയില്‍ സിജോ (24) എന്നിവരാണ് മരിച്ചത്.
വെള്ളത്തൂവല്‍ കൊന്നത്തടി റോഡിലെ പൈപ്പ് ലൈന്‍ ഭാഗത്ത് റോഡിന്റെ ഫില്ലിംഗ് സൈഡ് ഇടിഞ്ഞു നിരങ്ങി വീട് തകര്‍ന്നാണ് ഡിനിത മരിച്ചത്. അര്‍ദ്ധരാത്രിയുണ്ടായ ദാരുണമായ അപകടത്തില്‍ ഡിനിതയുടെ അച്ഛന്‍ ജോസും അമ്മ ഡെയ്സിയും മണ്ണിനടയില്‍പ്പെട്ടെങ്കിലും രക്ഷപ്പെട്ടു.
പുതുതായി നിര്‍മ്മിച്ച റോഡിന്റെ ഫില്ലിംഗ് വശത്തുകൂടി ബിഎസ്എന്‍എലിന്റെ കേബിള്‍ക്കുഴി ഉറപ്പില്ലാത്ത മണ്ണിനടിയിലൂടെ നിര്‍മ്മിച്ചിരുന്നു.
രണ്ടു ദിവസമായ പെയ്ത ശക്തമായ മഴയില്‍ കേബിള്‍ക്കുഴിയില്‍ മഴവെള്ളം കെട്ടി നിന്നുമണ്ണിടിഞ്ഞതാണ് വീടു തകരാന്‍ കാരണമായതെന്ന് പറയുന്നു. രണ്ടുമണിക്കൂര്‍ നേരത്തേ പരിശ്രമം കൊണ്ടാണ് ഡിനിതയെ പുറത്തെടുത്തത്. ഉടന്‍തന്നെ അടിമാലി താലൂക്കാശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
അടിമാലിയിലെ തിയ്യറ്ററില്‍ നിന്നു സെക്കന്റ് ഷോ കഴിഞ്ഞ് സുഹൃത്തുക്കളുമായി വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് സിജോ അപകടത്തില്‍പ്പെട്ടത്.
അടിമാലി തോട് കൊരങ്ങാട്ടി അണഭാഗത്തു മുറിച്ചുകടക്കുന്നതിനിടെ കാല്‍ വഴുതി വീണു പാറക്കെട്ടുകളില്‍ത്തട്ടി ഒഴുക്കില്‍പ്പെടുകയായിരുന്നു.
നാട്ടുകാരുടെ തിരച്ചിലില്‍ രണ്ടുമണിയോടെ മൃതദേഹം കണ്ടുകിട്ടി. ജോസ്, ശുശാന്‍ ദമ്പതികളുടെ മകനാണ് സിജോ.
തെക്കന്‍ കേരളത്തില്‍ മിക്കയിടത്തും കനത്തമഴ തുടരുകയാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്തിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. 16സെന്റിമീറ്റര്‍ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്.
ആലുവയില്‍ 12 സെന്റിമീറ്റര്‍, കോഴിക്കോട് 11സെന്റിമീറ്റര്‍ എന്നിങ്ങനെയും ചേര്‍ത്തല, തൊടുപുഴ, തിരുവനന്തപുരം എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ എട്ട് സെന്റിമീറ്ററും മഴരേഖപ്പെടുത്തിയിട്ടുണ്ട്.
അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്തമഴപെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications