Get Updates
Get notified of breaking news, exclusive insights, and must-see stories!

അനധികൃത രാസഫാക്ടറി ജനങ്ങള്‍ അടപ്പിച്ചു

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ മരട് പഞ്ചായത്തില്‍ അനധികൃതായി പ്രവര്‍ത്തിച്ചുവന്ന രാസഫാക്ടറി പഞ്ചായത്ത് പ്രസഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം ബലമായി അടപ്പിച്ചു.

1995മുതല്‍ ഔദ്യോഗിക അനുമതിയില്ലാതെ പ്രവര്‍ത്തിച്ചുവരുന്ന സതേണ്‍ കെമിക്കല്‍സ് എന്ന സ്ഥാപനമാണ് പഞ്ചായത്ത് പ്രസിഡന്റ് കെ. ദേവസിയും സെക്രട്ടറി അഷ്റഫും 22 പഞ്ചായത്തംഗങ്ങളും പരിസരവാസികളും ഉള്‍പ്പെടുന്ന സംഘം അടപ്പിച്ചത്.

ഫാക്ടറി തുടങ്ങിയ കാലത്തുതന്നെ അതുണ്ടാക്കുന്ന മലിനീകരണ പ്രശ്നങ്ങള്‍ വാര്‍ത്തയായിരുന്നു. സോപ്പു ലായനി നിര്‍മ്മാണത്തിനുള്ള പ്ലാന്റ് എന്നുകാണിച്ചാണ് ഫാക്ടറി ഉടമ സ്ഥാപനത്തിന് അനുമതി നേടിയെടുത്തത്. പിന്നീട് ഇവിടെവെച്ച് ചില ആസിഡുകളും മറ്റും നിര്‍മ്മിക്കുകയായിരുന്നുവെന്ന് ദേവസി പറഞ്ഞു.

ഫാക്ടറിയില്‍ നിന്നു വമിക്കുന്ന പുക ശ്വസിച്ച് തലകറക്കവും തലവേദനയും അനുഭവപ്പെടുന്നതായി പരിസരവാസികളും സമീപത്തുപ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസ്, കൃഷി ഭവന്‍ എന്നിവിടങ്ങളിലെ ജീവനക്കാരും പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഫാക്ടറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാനജ്മെന്റിന് കത്ത് നല്‍കി. എന്നാല്‍ കമ്പനി പ്രവര്‍ത്തനം തുടരുകയായിരുന്നു.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് ജലവിതരണ പദ്ധതി തുടങ്ങുന്നതിന്റെ ഭാഗമായി ഈ പ്രദേശം സന്ദര്‍ശിച്ച ജലവിതരണ വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ ഭൂഗര്‍ഭ ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ചിരുന്നു. ഈ പരിശോധനയില്‍ ഫാക്ടറിയില്‍ നിന്നുള്ള മാലിന്യം ഭൂഗര്‍ഭ ജലത്തേപ്പോലും മലിനമാക്കിയിട്ടുണ്ടെന്ന് കണ്ടെത്തി. ജലവിതരണ വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഫാക്ടറി പൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് നവംബര്‍ 24 വെള്ളിയാഴ്ച പഞ്ചായത്ത് ഫാക്ടറി മാനേജ്മെന്റിന് കത്ത് നല്‍കി.

എന്നാല്‍ തിങ്കളാഴ്ച രാവിലെ വീണ്ടും സാധാരണപോലെ ഫാക്ടറി പ്രവര്‍ത്തിപ്പിക്കുകയാണ് മാനേജ്മെന്റ് ചെയ്തത്. തുടര്‍ന്നാണ് ബലം പ്രയോഗിച്ച് ഫാക്ടറിപൂട്ടിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തീരുമാനിച്ചത്. പൊലീസിന്റെ സഹായത്തോടെയാണ് സംഘം ഫാക്ടറി പൂട്ടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+