Get Updates
Get notified of breaking news, exclusive insights, and must-see stories!

ബേബിയെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു

നിലമ്പൂര്‍: ജ്യോതിര്‍ഗമയ തുടര്‍ സാക്ഷരതാ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബിയെ നിലമ്പൂര്‍ എരിയാ കമ്മിറ്റി ഓഫീസില്‍ പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു.

പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് സിപിഎം പ്രാദശിേക ഘടകം ആരോപിച്ചിരുന്നു. ഇവരുടെ എതിര്‍പ്പ് അവഗണിച്ച് ചടങ്ങില്‍ സംബന്ധിക്കാന്‍ മന്ത്രിയെത്തിയതാണ് തടയാന്‍ കാരണം.

നേരത്തെ ഈ പദ്ധതിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച സിപിഎം പ്രാദേശിക നേതൃത്വം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്നും ഈ പരിപാടിയില്‍ മന്ത്രി പങ്കെടുത്താല്‍ തങ്ങള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം പ്രയാസകരമായി തീരുമെന്നും മന്ത്രിയെ അറിയിച്ചിരുന്നു.

ഇക്കാര്യം ചര്‍ച്ച ചെയ്യാനായി മന്ത്രി ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ നിലമ്പൂരിലെ കുഞ്ഞാലി സ്മാരക മന്ദിരത്തിലെത്തി. ഇവിടെ വച്ച് പാര്‍ട്ടി സെക്രട്ടറിയേറ്റ് തീരുമാന പ്രകാരമാണ് മന്ത്രി പരിപാടിക്കെത്തിയതെന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തെ അനുവദിക്കണമെന്നും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം പി.കെ.സൈനബ പ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി ഇറങ്ങുമ്പോഴാണ് പ്രകോപിതരായ പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍ മുദ്രാവാക്യം വിളിക്കുകയും മന്ത്രിയെ തടഞ്ഞ് വയ്ക്കുകയും ചെയ്തു. സെക്രട്ടറിയേറ്റ് തീരുമാനം തിരുത്തണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് സിപിഎം നേതാക്കളെത്തി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്യാനും പഠിതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും തീരുമാനിച്ചു. പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.സെയ്താലി പ്രവര്‍ത്തകരോട് തീരുമാനങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് മന്ത്രി പരിപാടിയില്‍ പങ്കെടുത്തു.

ജ്യോതിര്‍മയ സാക്ഷരതാ പദ്ധതിയിലെ ക്രമക്കേടുകളെ കുറിച്ച് ഡിവൈഎഫ്ഐ മണ്ഡലം കമ്മിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+