Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണം മെച്ചപ്പെടുത്തണമെന്ന് സിപിഎം

തിരുവനന്തപുരം : ഇടതുസര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണം ഇനിയും മെച്ചപ്പെടുത്താനുണ്ടെന്ന് സിപിഎം സംസ്ഥാനക്കമ്മിറ്റി.

ഉദ്യോഗസ്ഥ തലത്തിലെ അഴിമതി തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

എഡിബി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച വിഎസ് അച്യുതാനന്ദന്റെ നടപടി രൂക്ഷവിമര്‍ശനത്തിനിരയായി.

ഭിന്നാഭിപ്രായം രേഖപ്പെടുത്തണമെന്ന അച്യുതാനന്ദന്റെ നിലപാട് കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധവും പിശകുമാണെന്ന് കമ്മിറ്റി വിലയിരുത്തി. പാര്‍ട്ടിയും ഭരണവും തമ്മില്‍ ഏകോപിപ്പിക്കുന്നതിനുളള നടപടികള്‍ ജാഗ്രതയോടെ തുടരാന്‍ കാരാട്ട് നിര്‍ദ്ദേശിച്ചു.

വിഭാഗീയ വിഷയങ്ങള്‍ സംബന്ധിച്ച ചൂടേറിയ ചര്‍ച്ച പ്രതീക്ഷിച്ചിരുന്നെങ്കിലും തര്‍ക്കവിഷയങ്ങള്‍ ഉന്നയിക്കാന്‍ ഇരുപക്ഷവും കാര്യമായി ശ്രമിച്ചില്ല. പാര്‍ട്ടിക്ക് വിധേയനായി തുടരുന്നതില്‍ അഭിമാനമേയുളളൂവെന്നും തനിക്ക് തെറ്റുപറ്റിയിട്ടുണ്ടെന്നും അച്യുതാനന്ദന്‍ നിയമസഭയില്‍ തുറന്നു പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക പക്ഷവും ഒത്തുതീര്‍പ്പിന്റെ പാതയിലെത്തിയിട്ടുണ്ട്.

കമ്മിറ്റിയിലെ ചര്‍ച്ചയുടെയും വാഗ്വാദത്തിന്റെയും പേരില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ സ്പിരിട്ട് നഷ്ടപ്പെടുത്തേണ്ടെന്ന നിലപാടിനാണ് ഔദ്യോഗിക പക്ഷത്തെ പ്രമുഖര്‍.

അടുത്ത ഒരു വര്‍ഷം കൊണ്ട് നടപ്പാക്കേണ്ട പരിപാടികളുടെ രൂപരേഖ സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയത് കമ്മിറ്റി ഭേദഗതികലളാടെ അംഗീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+