എം.പി സുശീലാദേവിയെ ദേശാഭിമാനി കൊന്നു
ലഖ്‌നൊ: കേരളത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലും സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസ പരിപാടി നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
അധ്യാപകരാണ് ഇവിടെ ലൈംഗിക വിദ്യാഭ്യാസ പരിപാടിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സ്‌കൂളുകളില്‍ ഇത് നടപ്പാക്കുകയാണെങ്കില്‍ ഇന്ത്യയുടെ സംസ്‌കാരത്തിന് വിരുദ്ധമായി തയ്യാറാക്കിയിരിക്കുന്ന കൈപ്പുസ്‌തകം കത്തിച്ചുകളയുമെന്ന് അധ്യാപകരന്‍ ഭീഷണി മുഴക്കിയിരിക്കുകയാണ്.
കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം പകരാനായി തയ്യാറാക്കിയിരിക്കുന്ന ഈ പുസ്‌തകം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ജൂലൈ 21ന് കിട്ടാവുന്നിടത്തോളം പുസ്‌തകങ്ങള്‍ തങ്ങള്‍ അഗ്നിക്കിരയാക്കുമെന്ന് സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേസ് അസോസിയേഷന്‍ മേധാവി ഓം പ്രകാശ് ശര്‍മ്മ അറിയിച്ചു. ഞായറാഴ്‌ച ചേര്‍ന്ന സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ പ്രവര്‍ത്തക സമിതിയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
ഈ കൈപ്പുസ്‌തകം വെച്ച് വിദ്യാഭ്യാസം നല്‍കിയാല്‍ വിദ്യാര്‍ത്ഥികളുടെ ഉള്ളില്‍ ലൈംഗികതയെക്കുറിച്ച് വിഷമയമായ ചിന്തകളായിരിക്കും ഉണരുകയെന്ന് അധ്യാപാകര്‍ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം ഇത്തരം ഒരു പുസ്‌തകം വെച്ച് ക്ലാസ്സുകളെടുക്കുന്നത് തങ്ങള്‍ക്ക് ലജ്ജാകരമാണെന്നും അധ്യാപകര്‍ പറയുന്നു.
വര്‍ഷത്തില്‍ 16മണിക്കൂര്‍ പഠിപ്പിക്കാനുള്ള സിലബസ് അടങ്ങുന്നതാണ് ഈ കൈപ്പുസ്‌തകം. ഫിസിക്കല്‍ എജ്യുക്കേഷന്‍, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്കൊപ്പമാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കുട്ടികളുടെയും അധ്യാപകരുടെയും ആവശ്യപ്രകാരമാണ് അസോസിയേഷന്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. സര്‍ക്കാര്‍ യുക്തിസഹമായ രീതിയില്‍പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഈ തീരുമാനവുമായി ഞങ്ങള്‍ മുന്നോട്ടുപോവുക തന്നെ ചെയ്യും- ശര്‍മ്മ വ്യക്തമാക്കി.












Click it and Unblock the Notifications