കോടിയേരിയ്‌ക്ക് വക്കീല്‍ നോട്ടീസ്
മാനന്തവാടി: രൂപതാ ബിഷപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പത്ര പ്രസ്‌താവന നടത്തിയതിന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണനെതിരെ മാനന്തവാടി രൂപത വക്കീല്‍ നോട്ടീസയച്ചു.
മന്ത്രിയുടെ പ്രസ്‌താവന അതേപടി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കും രൂപത നോട്ടീസയച്ചിട്ടുണ്‌ട്. ഇക്കഴിഞ്ഞ ജൂലൈ രണ്‌ടിന് മലപ്പുറത്ത് ഒരു ചടങ്ങിനു എത്തിയപ്പോഴാണ് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അടിസ്ഥാന രഹിതമായ പ്രസ്‌താവന നടത്തിയതെന്നു നോട്ടീസില്‍ പറയുന്നു.
മാധ്യമ പ്രവര്‍ത്തകരോടു യുഡിഎഫ് ഭരണകാലത്തു നടന്ന അഴിമതികളെക്കുറിച്ചു വിശദീകരിക്കുന്നതിനിടെയാണ് ഇതേ നിലയിലാണ് മാനന്തവാടി ബിഷപ്പില്‍ നിന്നു കോഴ വാങ്ങിയ സംഭവവും. ആരോപണ വിധേയനായ ആള്‍ക്കെതിരേ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നു മന്ത്രി ചോദിച്ചത്.
ജൂലൈ മൂന്നിന് ഒരു പത്രത്തിന്റെ ഒന്നാം പേജിലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഒരു ചാനല്‍ രണ്‌ടു ദിവസവും സംപ്രേഷണം ചെയ്‌തു.
കേരളം കര്‍ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മാനന്തവാടി രൂപതയുടെ രണ്‌ടു ലക്ഷത്തോളം വിശ്വാസികളുടെ വികാരം മാനിച്ച് ആഭ്യന്തര മന്ത്രി ഖേദ പ്രകടനം നടത്തണം. ഒന്നാം പേജില്‍ വാര്‍ത്തകൊടുത്ത പത്രത്തിന്റെ ഒന്നാം പേജില്‍ തന്നെ ഖേദ പ്രകടനം നടത്തണമെന്നും ചാനല്‍ മൂന്നു ദിവസം ഖേദ പ്രകടനം സംപ്രേഷണം ചെയ്യണമെന്നും നോട്ടീസില്‍ രൂപത ആവശ്യപ്പെട്ടു.
ലോകമെങ്ങുമുള്ള മലയാളികള്‍ക്കും സഭാ വിശ്വാസികള്‍ക്കും ഈ വാര്‍ത്ത തെറ്റിദ്ധാരണ ഉണ്‌ടാക്കിയിട്ടുണ്‌ട്. അടുത്തിടെ സഭയ്‌ക്കുമേലുള്ള കടന്നുകയറ്റത്തിന്റ അവസാനത്തെ ഉദാഹരണമാണിത്. അതിനാലാണ് ഈ വിഷയത്തോടു പ്രതികരിച്ചതെന്നും രൂപതാകേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications