എം.വി ദേവന്‍റെ ഭാഷ മോശമായിപ്പോയി: മുകുന്ദന്‍
അലഹബാദ്: മോട്ടിലാല്‍ നെഹ്‌റു എഞ്ചിനീയറിങ് കോളെജ് അധികൃതര്‍ വിഷമവൃത്തത്തിലാണ്. കാര്യം ഒരു വിദ്യാര്‍ത്ഥിയുടെ ലിംഗമാറ്റമാണ്.
ലിംഗമാറ്റ ശസ്‌ത്രക്രിയ വഴി താന്‍ പെണ്ണായി മാറിയതായാണ് കോളെജിലെ ബാച്ചലേഴ്‌സ് ഓഫ് ടെക്‌നോളജി കോഴ്സ് ചെയ്യുന്ന ഒരു വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍. അംജദ് അലിയെന്ന് ഇരുപത്തിയഞ്ചുക്കാരനാണ് ഈ പ്രസ്‌താവന നടത്തിയത്.
അതോടെ വെട്ടിലായത് കോളെജ് അധികൃതരാണ്. ഈ വിദ്യാര്‍ത്ഥിയെ എന്ത് ഹോസ്‌റ്റലില്‍ താമസിപ്പിക്കണമെന്നാണ് അധികൃതരുടെ ആലോചന. എന്തായാലും ലിംഗമാറ്റം നടത്തിയ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയാല്‍ മാത്രമേ ഇതേ കുറിച്ച് ഒരു തീരുമാനത്തിലെത്താന്‍ കഴിയൂവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
അംജ്‌ദിനെ ആണ്‍കുട്ടികളുടെ ഹോസ്‌റ്റലില്‍ നിന്ന് പെണ്‍കുട്ടികളുടെ ഹോസ്‌റ്റലിലെയ്‌ക്ക് മാറ്റുന്ന വിഷയമാണ് അധിതൃതര്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. സ്‌റ്റുഡന്‍സ് ഡെവലപ്‌മെന്റ് സെന്ററിലാണ് അംജ്‌ദിന് ഇപ്പോള്‍ താമസസൗകര്യമൊരുക്കിയിരിക്കുന്നത്.
രണ്ട് തവണ താന്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായി എന്നും തന്റെ അമ്മയ്‌ക്ക് ഇതേക്കുറിച്ച് അറിയാമെന്നുമാണ് അംജദ് പറയുന്നത്. ഇതേത്തുടര്‍ന്ന് അധികൃതര്‍ അംജ്‌ദിന്റെ മാതാപിതാക്കളെ ബന്ധപ്പെട്ടിട്ടുണ്ട്.
ആദ്യം മുതലെ ഒരു പെണ്ണായി തോന്നാറുണ്ടെന്നും തന്റെ അമ്മയും സഹോദരങ്ങളും തന്നെ പെണ്ണായാണ് കരുതുന്നതെന്നും അംജദ് പറഞ്ഞു. നാല് സഹോദരന്‍മാരാണ് അംജദിനുളളത്.
താന്‍ ചില ശാരീരിക മാറ്റങ്ങള്‍ക്ക് ശസ്‌ത്രക്രിയ വഴി വിധേയനായതിനാല്‍ ഇനി ആണ്‍കുട്ടികളുടെ ഹോസ്‌റ്റലില്‍ താമസിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് അംജദ് അറിയിച്ചിരിക്കുന്നത്. അംജ്‌ദ എന്ന പേര് മാറ്റി നാദിയ എന്ന പേരും സ്വീകരിച്ചു കഴിഞ്ഞു ഈ വിദ്യാര്‍ത്ഥി.












Click it and Unblock the Notifications