സ്വാശ്രയം : സര്‍ക്കാരിന് കോടതിയുടെ തിരിച്ചടി
കൊച്ചി: സ്വാശ്രയ കോളെജുകളിലെ മാനേജ് മെന്റ് സീറ്റുകളില്‍ ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് ഹൈക്കോടതി. സര്‍ക്കാരും മാനേജ് മെന്റുകളും തമ്മിലുണ്ടാക്കിയ കരാറിലെ ഫീസ് ഈടാക്കാനാവില്ലെന്നും ഉത്തരവില്‍ പറയുന്നു. ഇതോടെ സ്വാശ്രയ കോളെജുകളും സര്‍ക്കാരും തമ്മിലുണ്ടാക്കിയ ധാരണ നിയമവിരുദ്ധമായി.
സ്വാശ്രയ കോളെജുകളിലെ മാനേജ് മെന്റ് സീറ്റില്‍ 1,30,000 രൂപയാണ് ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ചത്. സര്‍ക്കാരിന്റെ കരാറില്‍ ഈ തുക 5,50,000 ആയി ഉയര്‍ന്നു.
ഈ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശന നടപടികള്‍ തുടരാമെന്നും കോടതി ഉത്തരവിട്ടു. പ്രവേശനത്തിന് മെരിറ്റ് മാത്രമായിരിക്കണം മാനദണ്ഡമെന്നും സാമ്പത്തിക മാനദണ്ഡമടക്കമുളള മറ്റ് പരിഗണനകളൊന്നും ഉണ്ടാകരുതെന്നും കോടതി ഉത്തരവിട്ടു.












Click it and Unblock the Notifications