ദില്ലിയില്‍ വനിതാ ഡോക്ടറെ മാനഭംഗപ്പെടുത്തി
ദില്ലി: നഗരത്തില്‍ പഞ്ചാബ് സ്വദേശിനിയായ വനിതാ ഡോക്ടറെ മാനഭംഗപ്പെടുത്തി. ഗുരുതരനിലയിലായ ഇവരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇഎസ്‌ഐ ആശുപത്രിയിലെ റസിഡന്റ് ഡോക്ടറാണ് പീഡനത്തിനിരയായിത്. ആശുപത്രി ഹോസ്‌റ്റലില്‍വച്ചാണ് ഇരുപത്തിനാലുകാരിയായ ഇവര്‍ പീഡിപ്പിക്കപ്പെട്ടത്.
കഴിഞ്ഞ ബുധനാഴ്‌ച വീട്ടില്‍ നിന്നും ആശുപത്രിയിലേയ്‌ക്ക് പോയ ഡോക്ടര്‍ പിറ്റേദിവസം മടങ്ങിയെത്തിയില്ല. വീട്ടുകാര്‍ ആശുപത്രി മുറിയില്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് ആബോധാവസ്ഥയില്‍ ഇവരെ കണ്ടെത്തിയത്.
മോത്തിനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോക്ടര്‍ ഗുരുതരാവസ്ഥ തരണം ചെയ്‌തിട്ടില്ലാത്തതിനാല്‍ പൊലീസിന് മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
ഇവരുമായി പരിചയമുള്ള ആരെങ്കിലുമായിരിക്കും കുറ്റവാളിയെന്നാണ് പൊലീസിന്റെ നിഗമനം. ഇവരുടെ അടുത്ത സുഹൃത്തുക്കളേയും ഇഎസ്‌ഐ ആശുപത്രി ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications