കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേസുണ്ടോ? പൊലീസ് അഴിക്കോടിന്റെ വീട്ടില്‍

  • By Staff
Google Oneindia Malayalam News

തൃശൂര്‍ : പാഠം മാസികയുടെ നടത്തിപ്പുകാരനായ എസ്.സുധീഷ് തന്നെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞുവെന്ന സുകുമാര്‍ അഴീക്കോടിന്റെ ആരോപണത്തെ തുടര്‍ന്ന് പരാതിയുണ്ടെങ്കില്‍ കേസെടുക്കാനായി പൊലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തി.

തൃശൂര്‍ എസ് പി ടി. ചന്ദ്രനും ഒല്ലൂര്‍ സിഐ എ.രാമചന്ദ്രനപമാണ് അഴീക്കോടിന്റെ ഇരവിമംഗലത്തെ വീട്ടില്‍ കേസെടുക്കണയോന്ന് തിരക്കാന്‍ അസാധാരണ സന്ദര്‍ശനം നടത്തിയത്. ഇക്കാര്യത്തില്‍ താത്പര്യമെടുത്തതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ കേസ് നല്‍കുന്നില്ലെന്നും അഴീക്കോട് പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു.

സുധീഷ് അസഭ്യം പറഞ്ഞുവെന്ന അഴീക്കോടിന്റെ ആരോപണം വിവാദത്തിന് തിരി കൊളുത്തിയ സാഹചര്യത്തിലാണ് പൊലീസ് അഴീക്കോടിനെ കാണാനെത്തിയത്. കേസുണ്ടോയോന്ന് ചോദിച്ച് ഉന്നത പൊലീസുദ്യോഗസ്ഥന്‍ ആരോപണക്കാരനെ തേടിപ്പോവുന്നത് അസാധാരണ നടപടിയാണ്.

സുധീഷ് അധിക്ഷേപിച്ചുവെന്ന് അഴീക്കോട് പറഞ്ഞയുടനെ പൊലീസ് കേസെടുക്കട്ടെയെന്ന് ചോദിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത് സ്വമേധയാ ആകാനിടയില്ലെന്നും ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാവാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പാഠം മാസികയും അതിന്റെ നടത്തിപ്പുകാരനായ സുധീഷും കുറച്ചുകാലമായി സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കണ്ണിലെ കരടാണ്. സിപിഎമ്മിനും തോമസ് ഐസക് ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കുമെതിരെ പാഠം നടത്തുന്ന രൂക്ഷമായ വിമര്‍ശനങ്ങള്‍ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിന് തലവേദനയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അഴീക്കോടിന്റെ ആരോപണം പിടിവള്ളിയാക്കി കേസില്‍ കുടുക്കി സുധീഷിനെ ഒതുക്കാന്‍ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗം ശ്രമിച്ചതാവാമെന്ന ആക്ഷേപമുയരുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X