കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭപാത്രം മോഷ്‌ടിച്ച പ്രതി കുറ്റക്കാരിയെന്ന്‌ കോടതി

  • By Staff
Google Oneindia Malayalam News

Lisa Montgomeryന്യൂയോര്‍ക്ക്‌: ഗര്‍ഭപാത്രം മോഷ്ടിച്ച്‌ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി കുറ്റക്കാരിയാണെന്ന്‌ അമേരിക്കന്‍കോടതി കണ്ടെത്തി.

മിസൗറിയിലെ ലിസ മോണ്ട്‌ഗോമറിയാണ്‌ കുറ്റക്കാരി. എട്ട്‌മാസം ഗര്‍ഭിണിയായ ബോബി ജോ സ്‌റ്റിനറ്റ്‌ എന്ന യുവതിയെ കൊന്ന്‌ കരിക്കത്തികൊണ്ട്‌ ഗര്‍ഭപാത്രത്തില്‍ നിന്നും കുട്ടിയെ മുറിച്ചെടുത്തുവെന്നാണ്‌ ലിസയ്‌ക്കെതിരായ കുറ്റം.

2004 ഡിസംബറിലാണ്‌ സംഭവം നടന്നത്‌. മിസൗറിയിലെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗര്‍ഭപാത്രം തുറന്ന്‌ കുട്ടിയെ പുറത്തെടുത്ത നിലയിലും കണ്ടെത്തിയിരുന്നു. അന്ന്‌ പുറത്തെടുത്ത കുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

നാലുമണിക്കൂര്‍ നീണ്ട വിചാരണയ്‌ക്കൊടുവിലാണ്‌ ലിസയുടെ വാദങ്ങള്‍ തള്ളിക്കൊണ്ട്‌ ഇവര്‍ കുറ്റക്കാരിയാണെന്ന്‌ കോടതി കണ്ടെത്തിയത്‌. ഇവര്‍ മാനസിക രോഗിയാണെന്ന അഭിഭാഷകരുടെ വാദത്തെ കോടതി തള്ളി.

തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയാണ്‌ ഇവര്‍ ചെയ്‌തതെന്നും വധശിക്ഷ വിധിയ്‌ക്കണമെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X