എഎസ്‌ഐ ഏലിയാസിന്റെ മരണം ഹൃദ്രോഗം മൂലമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
കോട്ടയം: എഎസ്ഐ ഏലിയാസ് മരിച്ചത് ഹൃദ്രോഗം മൂലമെന്ന് പോസ്റ്റമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്.
ആന്തരികാവയവ പരിശോധനയും പോസ്റ്റ് മോര്‍ട്ടം ചെയ്‌ത ഡോക്ടറുടെ മൊഴിയെടുക്കലും കഴിഞ്ഞാല്‍ മാത്രമേ മരണത്തെക്കുറിച്ച് പൂര്‍ണ വിവരങ്ങള്‍ ലഭ്യമാവുകയുള്ളു. ആന്തരികാവയവ പരിശോധനാ ഫലം വരാന്‍ രണ്ടോ മൂന്നോ ദിവസമെടുക്കും അതിനുശേഷം ഡോക്ടറുടെ മൊഴിയെടുക്കും.
ഹൃദ്രോഗം ഉണ്ടാകാനുള്ള കാരണം ഡോക്ടറോടു പൊലീസ് ആരായും. ആന്തരികാവയവ പരിശോധനയില്‍ വ്യകതമാകുക വിഷാംശം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നു തുടങ്ങിയ കാര്യങ്ങളാണ്. ഏലിയാസിന്റെ കാര്യത്തില്‍ ആന്തരികാവയവ പരിശോധനയ്ക്കു കാര്യമായ പ്രസക്‌തിയില്ല.
പ്രതികള്‍ തലയ്ക്ക് അടിച്ചതിനെ തുടര്‍ന്നുണ്ടായ ഹൃദ്രോഗം എന്ന നിഗമനമാണ് ഒടുവില്‍ ഉണ്ടാകുന്നതെങ്കില്‍ പ്രതികള്‍ക്കെതിരെ ഐപിസി 302-ാം വകുപ്പു പ്രകാരമുള്ള കേസ് നില്‍ക്കില്ല. കരുതിക്കൂട്ടിയുള്ള കൊലപാതകത്തിനാണ് ഈ വകുപ്പ് ഉപയോഗിക്കുന്നത്.
എന്നാല്‍ എഫ്‌ഐആറില്‍ 'കൊല്ലെടാ അവനെഎന്ന് ആക്രോശിച്ചുകൊണ്ട് അടിച്ചു എന്ന് ഒരു കോണ്‍സ്റ്റബിളിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ബോധപൂര്‍വമുള്ള കൊലപാതകം എന്ന വകുപ്പിനു പ്രേരകമായ മൊഴിയാണ്.
എന്നാല്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഈ ദിശയിലുള്ള സൂചനയല്ല നല്‍കുന്നത് എന്നതിനാലും കൊല്ലപ്പെട്ട എഎസ്‌ഐയുടെ സുഹൃത്തായ പൊലീസ് കോണ്‍സ്റ്റബിളിന്റേതാണു മൊഴി എന്നതിനാലും കോടതിയില്‍ നിലനില്‍ക്കില്ലത്രേ. കുറ്റകരമായ നരഹത്യ എന്നതിനുള്ള 304-ാം വകുപ്പാണ് പിന്നീടുള്ള സാധ്യത.
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()












Click it and Unblock the Notifications