ഹര്‍ത്താല്‍ ആഘോഷത്തിനിടെ പൊലീസുകാര്‍ പിടിയില്‍
ഒറ്റപ്പാലം: ഹര്‍ത്താല്‍ ദിനത്തില്‍ മദ്യപിച്ച് ആഘോഷം നടത്താനെത്തിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്മാരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
പാലക്കാട് ക്രൈം ബ്രാഞ്ച് സി.ഐ. മഹേഷ്ദാസ്, എസ്.ഐ. സന്തോഷ് ജീപ്പ് ഡ്രൈവര്‍ ബാലകൃഷ്ണന്‍ എന്നിവരടക്കം ഏഴംഗ സംഘത്തെയാണ് സംശയം തോന്നി ലക്കിടിയില്‍ വച്ച് ജനങ്ങള്‍ തടഞ്ഞത്.
ഔദ്യോഗിക വാഹനത്തിലായിരുന്നു ഉദ്യോഗസഥരുടെ ഉല്ലാസ യാത്ര. വാഹനകച്ചവടക്കാരായ ലക്കിടി സ്വദേശികളില്‍ ചിലര്‍ ഒരുക്കിയ വിരുന്നു സല് ക്കാരത്തിനാണ് അധികൃതര്‍ വന്നത്. നേരത്തെ ഈ വീട്ടില്‍ നിന്ന് പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് സ്ത്രീ പരുഷന്മാരേയും ഗൃഹനാഥനേയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇക്കാര്യമാണ് നാട്ടുകാരില്‍ സംശയം ജനിപ്പിച്ചത്. വീടു വളഞ്ഞ ജനകൂട്ടവും ഗൃഹനാഥനുമായി വാക്കു തര്‍ക്കമുണ്ടാവുകയും വീട്ടിനുള്ളില്‍ നിന്ന് ആരേയും പുറത്തു പോകാന്‍ അനുവദിക്കാതിരിക്കുകയുമായിരുന്നു.
മൂന്നു കാറുകളും ഒരു ഓട്ടോയു ജിപ്പും സംഭവം നടന്നക്കുന്പോള്‍ വീട്ടു മുറ്റത്തുണ്ടായിരുന്നു. വീട്ടിനുള്ളില്‍ അനാശാസ്യം നടക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് ഒറ്റപ്പാലം എസ്. ഐ മണികണ്ഠനും സംഘവും സ്ഥലത്തെത്തുകയും വാഹനങ്ങളും സി.ഐ എസ്.ഐ. എ ന്നിവരേയും സ്റ്റേഷനിലേക്കു കൊണ്ടുപോവുകയും ചെയ്തു.
വീട്ടിനുള്ളില്‍ ഇവര്‍ മദ്യപിക്കുകയായിരുന്നെ ന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാ ല്‍ സ്റ്റേഷനിലെത്തിച്ച ഇവരെ ഷൊര്‍ണൂര്‍ ഡി.വൈ.എ സ്.പി. സി.കെ.രാമചന്ദ്രന്‍ പാലക്കാട് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. എന്നിവരുടെ നിര്‍ദ്ദേശപ്രകാരം കേസ് രജിസ്റ്റര്‍ മെടുക്കാതെ വിട്ടയച്ചു വെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത് കച്ചവടക്കാരുമായി മദ്യപാനം നടത്തിയ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ആഭ്യന്തരവകുപ്പു മന്ത്രി ഡി.ജി.പി. എന്നിവര്‍ക്ക് തങ്ങള്‍ പരാതി നല്‍കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.












Click it and Unblock the Notifications