പീഡനത്തിനിരയായ യുവതിയുടെ ശിക്ഷ സൗദി രാജാവ് റദ്ദാക്കി
റിയാദ്: പീഡനത്തിനിരയായ യുവതിയ്ക്കു ശിക്ഷ വിധിച്ച നടപടി സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് റദ്ദാക്കി. യുവതിയ്ക്ക് മാപ്പു നല്കുകയും ചെയ്തിട്ടുണ്ട്.
2006 നവംബറില്‍ സുഹൃത്തിനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന വിവാഹിതയായ യുവതിയെ ഏഴംഗ സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
ബലാത്സംഗം ചെയ്തവര്‍ക്ക് ഒന്പതു വര്‍ഷം തടവ് ശിക്ഷ വിധിച്ച കോടതി യുവതിയെ അന്യ പുരുഷനോട് ഇടപഴകിയെന്നാരോപിച്ച് 90 ചാട്ടവാറടിയ്ക്ക് ശിക്ഷിച്ചിരുന്നു.
സൗദി നിയമപ്രകാരം ബന്ധുവല്ലാത്ത അന്യ പുരുഷനോട് ഇടപഴകുന്നത് കുറ്റകരമാണ്. എന്നാല്‍ വിധിയ്ക്കെതിരെ യുവതി അപ്പീല്‍ നല്കിയപ്പോള്‍ ശിക്ഷ 200 ചാട്ടവാറടിയായും ആറുമാസത്തെ തടവുമായി വര്‍ദ്ധിപ്പിച്ചിരുന്നു.
ഇതു കൂടാതെ യുവതിയ്ക്ക് വേണ്ടി കേസ് വാദിച്ച അഭിഭാഷകന്റെ ലൈസന്‍സ് പിടിച്ചു വെയ്ക്കുകയും ചെയ്തു. പീഡനത്തിനിരയായ യുവതിയെ ശിക്ഷിച്ച സംഭവം ലോക ശ്രദ്ധയാകര്‍ഷിക്കുകയും ഒട്ടേറെ മനുഷ്യവകാശ സംഘടനകള്‍ വിധിയ്ക്കെതിരെ രംഗത്തെത്തുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് വരെ വിധിയെ വിമര്‍ശിച്ചിരുന്നു.
ലോകമെന്പാടും പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് സൗദി ഭരണകൂടം ശിക്ഷ റദ്ദു ചെയ്തത്. അഭിഭാഷകന്റെ ലൈസന്‍സ് തിരിച്ചു കൊടുക്കാനും ഉത്തരവായിട്ടുണ്ട്.












Click it and Unblock the Notifications