Get Updates
Get notified of breaking news, exclusive insights, and must-see stories!

ചലച്ചിത്ര നിര്‍മാതാവ് ജി.പി സിപ്പി അന്തരിച്ചു.

g p sippyമുംബൈ: ഇന്ത്യന്‍ ചലച്ചിത്ര നിര്‍മാണ രംഗത്തെ അതികായകനായ ജി.പി സിപ്പി(93) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന്‌ കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്ന സിപ്പി ചൊവ്വാഴ്‌ച രാത്രി 10 മണിയോടെയാണ്‌ അന്ത്യശ്വാസം വലിച്ചത്‌.

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഹിറ്റായ ഷോലെയുടെ നിര്‍മാതാവെന്ന നിലയ്‌ക്കാണ്‌ അദ്ദേഹം ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത്‌ ഓര്‍മ്മിക്കപ്പെടുക. ഒരു സമ്പന്ന സിന്ധി കുടുംബത്തില്‍ ജനിച്ച സിപ്പിയുടെ ചലച്ചിത്ര ജീവിതത്തിന്റെ ആരംഭം സ്വപ്‌ന തുല്യമായിരുന്നു.

1955 ല്‍ പുറത്തിറിങ്ങിയ 'മറൈന്‍ ഡ്രൈവ്‌' എന്ന ആദ്യ ചിത്രം തന്നെ വന്‍ വിജയമായി. അക്കൊല്ലം തന്നെ സിപ്പി നിര്‍മ്മിച്ച 'ആദില്‍-ഇ-ജഹാംഗീര്‍' പ്രദീപ്‌ കുമാര്‍, മീനാ കുമാരി, ദുര്‍ഗ ഖോട്ട്‌ എന്നിവരുടെ താരോദയത്തിനും ഈ sholayചിത്രം സാക്ഷ്യം വഹിച്ചു.

അമ്പതുകളിലും അറുപതുകളിലുമായി പുറത്തിറങ്ങിയ 'ശ്രീമതി 420', 'ചന്ദ്രകാന്ത്'‌, 'ലൈറ്റ്‌ ഹൗസ്‌'‌, 'ഭായി ബഹന്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെയുള്ളിലെ സംവിധാന പ്രതിഭയെയും സിപ്പി ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തി.

1972ല്‍ ഹേമമാലിനി ഇരട്ട വേഷത്തില്‍ അഭിനയിച്ച സിപ്പിയുടെ 'സീത ഓര്‍ ഗീത'യില്‍ സഞ്‌ജീവ്‌ കുമാര്‍, ധര്‍മ്മേന്ദ്ര എന്നിവരടങ്ങിയ വന്‍താരനിരയാണ്‌ അഭിനിയിച്ചത്‌.

1975ല്‍ പുറത്തിറങ്ങിയ സിപ്പിയുടെ മാസ്റ്റര്‍പീസ്‌ എന്ന്‌ വിശേഷിപ്പിക്കാവുന്ന 'ഷോലെ' ഇന്നും ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത്‌ വിസ്‌മയമായി നില കൊള്ളുന്നു.

ബച്ചന്‍, ധര്‍മ്മേന്ദ്ര, സഞ്‌ജീവ്‌ കുമാര്‍, അംജത്‌ ഖാന്‍, ഹേമമാലിനി എന്നിവരഭിനയിച്ച ചിത്രം ബോക്‌സ്‌ ഓഫീസില്‍ പുതിയ ചരിത്രം കുറിച്ചു.

നാല്‌ തവണ സിപ്പി, ഫിലിം ആന്‍ഡ്‌ ടിവി പ്രൊഡ്യൂസേഴ്‌സ്‌ ഗില്‍ഡിന്റെ ചെയര്‍മാന്‍സ്ഥാനം വഹിച്ചിട്ടുണ്ട്‌. 1968, 82 വര്‍ഷങ്ങളിലെ ഫിലിം ഫെയര്‍ അവാര്‍ഡുകളും അദ്ദേഹം കരസ്ഥമാക്കി.

സിപ്പിയുടെ മരണത്തോടെ സംഭവ ബഹുലമായ ഒരു സിനിമ ജീവിതത്തിനാണ്‌ അന്ത്യമാകുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+