Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതി: ടി.ഒ സൂരജിനെ സസ്‌പെന്റ്‌ ചെയ്യാന്‍ ശുപാര്‍ശ

തിരുവനന്തപുരം: അഴിമതിക്കേസില്‍ പ്രതിയായ വ്യവസായ-വാണിജ്യവകുപ്പ്‌ ഡയറക്ടര്‍ ടി.ഒ സൂരജിനെതിരെ വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കണമെന്ന്‌ വിജിലന്‍സ്‌ സര്‍ക്കാറിനോട്‌ ശുപാര്‍ശ ചെയ്‌തു.

സൂരജിനെ സസ്‌പെന്റ്‌ ചെയ്യണമെന്ന്‌ നിര്‍ദ്ദേശിക്കുന്ന വിജിലന്‍സ്‌ ഡയറക്ടര്‍ സിബി മാത്യുവിന്റെ കത്ത്‌ ലഭിച്ചകാര്യം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ ഓഫീസ്‌ സ്ഥിരീകരിച്ചു.

2003ല്‍ കോഴിക്കോട്‌ ജില്ലാ കളക്ടറായിരിക്കുമ്പോള്‍ നടത്തിയ ക്രമക്കേടുകളാണ്‌ സൂരജിനെ അഴിമതിക്കേസില്‍ കുടുക്കിയത്‌. കോഴിക്കോട്‌ കോര്‍പ്പറേഷന്‍ പരിധിയില്‍ ലോകബാങ്ക്‌ സഹായത്തോടെ നടത്തിയ പ്രജനന ശൈശവ ആരോഗ്യ പദ്ധതിക്കായി ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ സര്‍ക്കാറിന്‌ 32 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വിജിലന്‍സ്‌ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്‌.

സൂരജ്‌ കളക്ടറായപ്പോള്‍ കോഴിക്കോട്‌ ജനറല്‍ ആശുപത്രിയിലെ നവജാത ശിശുവിഭാഗത്തിലേക്ക്‌ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടന്നുവെന്നാണ്‌ വിജിലന്‍സ്‌ കേസ്‌. ഉപകരണങ്ങള്‍ വാങ്ങാന്‍ സിഡ്‌കോയുമായി ധാരണയുണ്ടായിരുന്നു.

കോയമ്പത്തൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നും 82 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ സിഡ്‌കോ വാങ്ങി. ഇതില്‍ വാങ്ങിയ ഉപകരണങ്ങളുടെ വില കൂട്ടിയിട്ട്‌ ബില്‍ നല്‍കി 32 ലക്ഷം രൂപ തട്ടിച്ചുവെന്ന്‌ വിജിലന്‍സ്‌ കണ്ടെത്തിയിട്ടുണ്ട്‌.

പദ്ധതിയുടെ പ്രൊജക്ട്‌ ഓഫീസറായിരുന്ന ഡോക്ടര്‍ വിജയനാണ്‌ കേസിലെ ഒന്നാം പ്രതി. സൂരജ്‌ രണ്ടാം പ്രതിയും കോഴിക്കോട്‌ എംപോറിയം മാനേജര്‍ ശശിധരന്‍ മൂന്നാം പ്രതിയുമാണ്‌.

കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാറിന്റെ കാലത്ത്‌ എ.സി ഷണ്‍മുഖദാസ്‌ ആരോഗ്യമന്ത്രിയായിരുന്ന സമയത്താണ്‌ കോഴിക്കോട്‌ കോര്‍പ്പറേഷന്‍ പരിധിയില്‍ സ്‌ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനത്തിനായി ലോകബാങ്കില്‍ നിന്നുള്ള പുത്തുകോടി ധനസഹായത്തോടെ പ്രജനന ശൈശവ ആരോഗ്യ പദ്ധതി നടപ്പാക്കിയത്‌.

തുടക്കത്തില്‍ മേയറായിരുന്നു ഇതിന്റെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍. പിന്നീട്‌ യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ്‌ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി കളക്ടറെ നിയോഗിച്ചത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+