പൊലീസ് യുവാവിനെ പരസ്യമായി തുണിയുരിഞ്ഞ് പരിശോധിച്ചു
തിരുവനന്തപുരം: മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ വീണ്ടും ശ്രദ്ധാ കേന്ദ്രമാകുന്നു.
വെള്ളിയാഴ്‌ച മോഷ്ടാവെന്ന് കരുതി ജനങ്ങള്‍ പിടിച്ചേല്‍പ്പിച്ച യുവാവിനെ പരസ്യമായി വിവസ്‌ത്രനാക്കിയ ഫോര്‍ട് പൊലീസിന്റെ നടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഉത്തരവിട്ടു.
സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണറോട് നേരിട്ട് ഹാജരാകാനാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വെള്ളിയാഴ്‌ച രാത്രി കിഴക്കേക്കോട്ടയില്‍ വച്ചാണ് സംഭവം നടന്നത്. കെഎസ്‌ആര്‍ടി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനിടെ മോഷണം നടത്തിയെന്നാരോപിച്ചാണ് യുവാവിനെ കിഴക്കേക്കോട്ട ബസ് സ്‌റ്റേഷനില്‍വച്ച് പരസ്യമായി ദേഹപരിശോധന നടത്തിയത്. മൂന്നു മിനിറ്റോളം യുവാവിനെ പൊലീസ് തുണിയില്ലാതെ ജനമധ്യത്തില്‍ നിര്‍ത്തി. ഇതിനിടെ മൊബൈല്‍ നഷ്ടപ്പെട്ടയാളും ബന്ധുക്കളും പൊലീസും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു.
അക്രമാസക്തരായ ജനക്കൂട്ടത്തിനിടയിലേക്ക് യുവാവിനെ തള്ളിവിടാനും പൊലീസിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടായി. യാത്രക്കാരില്‍ ചിലര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് പിന്നീട് ഈ യുവാവിനെ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നുവത്രേ. ഊമയായ മറ്റൊരു യുവാവിനോടും പൊലീസ് ഇതേരീതിയല്‍ പെരുമാറാന്‍ ശ്രമിച്ചുവെന്നും യാത്രക്കാര്‍ ഇടപെട്ടപോപള്‍ ആ ശ്രമം ഉപേക്ഷിയ്‌ക്കുകയായിരുന്നുവത്രേ.
മൊബൈല്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ഏതാനും യാത്രക്കാര്‍ ചേര്‍ന്നാണ് യുവാവിനെ പിടിച്ച ്‌പൊലീസിന് നല്‍കിയത്. സ്റ്റേഷനിലേക്ക് കൊണ്ടുപോകാതെ ജനക്കൂട്ടത്തിനിടയില്‍ വച്ചുതന്നെ വസ്‌ത്രങ്ങളഴിച്ചുമാറ്റി പൊലീസ് യുവാവിനെ ദേഹപരിശോധനയ്‌ക്ക് വിധേയനാക്കുകയായിരുന്നു. അടിവസ്‌ത്രം വരെ അഴിച്ചുമാറ്റിയായിരുന്ന പൊലീസിന്റെ പരസ്യ പരിശോധന. മൊബൈല്‍ എടുത്തിട്ടില്ലെന്ന് യുവാവ് പലതവണ പറഞ്ഞെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല.
എന്നാല്‍ പരിശോധനയില്‍ മൊബൈല്‍ കണ്ടുകിട്ടിയില്ലെന്ന് മാത്രമല്ല അത് മറ്റിടത്തുനിന്നും ലഭിക്കുകയും ചെയ്‌തു. മൊബൈല്‍ തിരിച്ചുകിട്ടിയ കാര്യമറിഞ്ഞശേഷമാണ് പൊലീസ് യുവാവിനെ പരസ്യമായി അപമാനിച്ചതെന്നും ആരോപണമുണ്ട്.
സംഭവത്തെക്കുറിച്ച് നാര്‍ക്കോട്ടിക് അസിസ്‌റ്റന്റ് കമ്മീഷണല്‍ എ.സി രമേശ് ബാബു അന്വേഷിയ്‌ക്കും. ഉരുട്ടിക്കൊലയുള്‍പ്പെടെ ഒട്ടേറെ പീഡനങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്റ്റേഷനാണ് ഫോര്‍ട് പൊലീസ് സ്റ്റേഷന്‍.












Click it and Unblock the Notifications