Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുമേഖലയ്ക്ക് ബജറ്റിന്റെ താങ്ങ്

പൊതുമേഖലയുടെ നവീകരണത്തിനും പുനഃസംഘടനക്കും വേണ്ടി 50 കോടി രൂപ

പാരമ്പര്യേതര ഊര്‍ജ്ജ ഉല്‌പന്ന പാര്‍ക്ക്‌ രൂപീകരിക്കുന്നതിന് കിന്‍ഫ്രക്ക്‌ 14 കോടി രൂപ
കൊടകരയില്‍ നാളികേര വ്യവസായ പാര്‍ക്ക്‌ സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ

കേന്ദ്രത്തിലെ ബ്യൂറോ ഫോര്‍ ഇന്റസ്‌ട്രിയല്‍ ഫിനാന്‍സ്‌ ആന്റ്‌ റീ സ്‌ട്രക്‌ച്ചറിംഗ്‌ എന്ന സ്ഥാപനത്തിന്‌ സമാനമായ ചുമതല കളും അവകാശങ്ങളുമുള്ള ഒരു സ്ഥാപനത്തിന്‌ കേരളത്തിലും രൂപം നല്‍കും.

കേരളത്തിലെ ചെറുകിട വ്യവസായ മേഖലകള്‍ക്ക്‌ ധനസഹായം നല്‌കുന്നതിനുള്ള വികസന ഏജന്‍സിയായി കെ.എഫ്‌.സിയെ രൂപാന്തരപ്പെടുത്തും. ഇതിനുളള മൂലധനം സമാഹരിക്കുന്നതിനായി ‌ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ നോണ്‍ പെര്‍ഫോമിംഗ് ആസ്തി 35 ശതമാനമായി കുറയ്‌ക്കും.

കൂടുതല്‍ ഫലപ്രദമായി ചെറുകിട വ്യവസായ മേഖലയില്‍ ഇടപെടുന്നതിന്‌ കെ.എഫ്‌.സിക്ക്‌ 20 കോടി രൂപ

കെ.എസ്‌.എഫ്‌.ഇയുടെ ഓഹരി മൂലധനം വിപുലപ്പെടുത്തുവാന്‍ 10 കോടി രൂപ അധിക വകയിരുത്തല്‍. പുതുതായി 41 ബ്രാഞ്ചുകള്‍ ഈ വര്‍ഷം കെഎസ്എഫ്ഇ ആരംഭിക്കും.

ഇന്‍ഷുറന്‍സ്‌ വകുപ്പ്‌ സമൂലമായി വാണിജ്യാടിസ്ഥാനത്തില്‍ പുന:സംഘടിപ്പിക്കും.

കേരള വാട്ടര്‍ അതോറിറ്റിക്ക്‌ സര്‍ക്കാര്‍ കൊടുത്തിട്ടുള്ള വായ്‌പയുടെ പലിശയിനത്തില്‍ 1006 കോടി രൂപ എഴുതിത്തള്ളും.

31.03.07 വരെ നല്‍കിയ വായ്‌പകളുടെ മുതല്‍ സംഖ്യ 839.6കോടി രൂപ കേരള വാട്ടര്‍ അതോറിറ്റിക്കുള്ള പലിശരഹിത ഫണ്ടായി മാറ്റും.

തിരുവനന്തപുരത്തെ വെല്ലിംഗ്‌ടണ്‍ വാട്ടര്‍ സപ്ലൈ സ്‌കീം, പേപ്പാറ ഡാം എന്നിവയുടെ നവീകരണത്തിന് ഒരു കോടി രൂപ

കൊച്ചി വാട്ടര്‍ സപ്ലൈ സ്‌കീം കമ്മീഷന് കടവന്ത്ര, തേവര ഭാഗങ്ങളില്‍ വെള്ളം എത്തിക്കുന്നതിനും ശേഷി പൂര്‍ണമയും വിനിയോഗിക്കുന്നതിനും 4 കോടി രൂപ.

അഞ്ചരക്കണ്ടി പദ്ധതി നബാര്‍ഡ്‌ ധനസഹായം കിട്ടുന്നതു വരെ മുടങ്ങാതിരിക്കാന്‍ 4 കോടി രൂപ അധിക സഹായം.

ചീക്കോട്‌ പദ്ധതി തുടങ്ങിവെച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന്‌ 2 കോടി രൂപ

കുപ്പി കുടിവെള്ള പദ്ധതിക്ക്‌ ഒരു കോടി രൂപ

ചവറയില്‍ പി.വി.സി. പൈപ്പ്‌ നിര്‍മാണ ഫാക്‌ടറി സ്ഥാപിക്കുന്നതിന്‌ ഒരു കോടി രൂപ വകയിരുത്തുന്നു.

ബജറ്റ് വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+