മേഘാലയില്‍ കോണ്‍ഗ്രസും ത്രിപുരയില്‍ സിപിഎമ്മും മുന്നില്‍
അഗര്‍ത്തല/ഷില്ലോംഗ്: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മേഘാലയിലും ത്രിപുരയിലും വോട്ടെണ്ണല്‍ പുരേഗമിയ്‌ക്കുന്നു.
പുറത്തു വന്ന സൂചനകള്‍ അനുസരിച്ച് ത്രിപുരയില്‍ ഇടതു മുന്നണിയും മേഘാലയില്‍ കോണ്‍ഗ്രസും ഭരണംനിലനിര്‍ത്തുമെന്ന ഉറപ്പായിട്ടുണ്ട്. 60 സീറ്റുകളുള്ള ത്രിപുര നിയമസഭയില്‍ 36 സീറ്റുകളില്‍ സിപിഎം മുന്നിട്ടു നില്‌ക്കുകയാണ്.
19 സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നിട്ടു നില്‌ക്കുന്നു.ബഹന്‍പൂര്‍ മണ്ഡലത്തില്‍ മത്സരിയ്‌ക്കുന്ന ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ എതിരാളിയായ കോണ്‍ഗ്രസിലെ ഷാ ആലമിനേക്കാള്‍ 2000 വോട്ടിന് മുന്നിലാണ്.
മാര്‍ച്ച് മൂന്നിന് തെരഞ്ഞെടുപ്പ് നടത്തിയ മേഘാലയില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസ് 22 സീറ്റുകളുമായി മുന്നിട്ടു നില്‌ക്കുകയാണ്. തൊട്ടു പിന്നാലെ 11 സീറ്റുമായി എന്‍സിപിയുമുണ്ട്.
23 സീറ്റില്‍ മത്സരിച്ച ബിജെപിയ്‌ക്ക് പക്ഷേ രണ്ടു സീറ്റില്‍ മാത്രമേ മുന്‍തൂക്കം നേടാന്‍ കഴിഞ്ഞിട്ടുള്ളു. ഇരു സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.












Click it and Unblock the Notifications