Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിപിഒക്കാരികള്‍ക്ക്‌ ആത്മരക്ഷയ്‌ക്ക്‌ പരിശീലനം

BPO Officeദില്ലി: സുരക്ഷാ പ്രശ്‌നങ്ങളെയും അക്രമങ്ങളെയും അതിജീവിക്കുന്നതിനായി ബിപിഒ മേഖലയില്‍ ജോലിചെയ്യുന്ന വനിതകളെ സ്വയം പ്രതിരോധത്തിന്‌ സജ്ജരാക്കാനായി പരിശീലനം നല്‍കുമെന്ന്‌ നാസ്‌കോം.

വനിതാ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി പ്രാദേശിക കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും നാസ്‌കോം അറിയിച്ചു. പദ്ധതിയുടെ പ്രാരംഭഘട്ടമെന്ന നിലയില്‍ സ്വയം പ്രതിരോധം ത്തില്‍ പരിശീലനം നല്‍കാനായി ശില്‍പശാലകളും പരിശീലനക്ലാസുകളും നടത്തും.

വിപ്രോയുടെ പൂനെയിലെ ബിപിഒയിലെ ജോലിചെയ്‌തിരുന്ന ഇരുപത്തിരണ്ടുകാരി ജ്യോതി ചൗധരിയെ മാനഭംഗപ്പെടുത്തി കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഈ രംഗത്ത്‌ ജോലിചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക്‌ ആത്മസംരക്ഷണം ഉറപ്പാക്കാന്‍ പരിശീലനം നല്‍കാന്‍ നാസ്‌കോം മുന്നോട്ടുവരുന്നത്‌.

2007 നവംബറിലാണ്‌ ജ്യോതി ചൗധരി കൊല്ലപ്പെട്ടത്‌. പുനെയിലാണ്‌ ഇത്തരത്തിലുള്ള ആദ്യത്തെ പ്രാദേശിക കമ്മിറ്റി സ്ഥാപിക്കുകയെന്ന്‌ നാസ്‌കോം പ്രസിഡന്റ്‌ സോം മിത്തല്‍ അറിയിച്ചു. ഇതിനായി ബിപിഒകള്‍ക്കായി ഒരു സ്വഭാവ സംഹിതയും നിയമാവലിയും ഉള്‍പ്പെടുന്ന പ്രവര്‍ത്തന രേഖ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്തുതന്നെ കമ്മിറ്റി പരിശീലനത്തിയത്തികള്‍ പ്രഖ്യാപിക്കും. പുനെ ആസ്ഥാനമായ കമ്പനികളായ വിപ്രോ, ഐബിഎം ദക്ഷ്‌, സെന്‍സാര്‍, തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പുനെയിലെ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തും. ബിപിഒ മേഖലയിലെ എഴുപത്‌ ശതമാനം ജോലിക്കാര്‍ക്കും രാത്രിഷിഫ്‌റ്റുകളിലാണ്‌ ജോലി ചെയ്യേണ്ടിവരുന്നതെന്നതിനാല്‍ അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത്‌ അത്യാവശ്യമാണ്‌- സോം മിത്തല്‍ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+