Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥികളോട് അശ്ലീലം പറഞ്ഞ അധ്യാപകന്‍ അറസ്റ്റില്‍

സുരേന്ദ്രനഗര്‍(അഹമ്മദാബാദ്‌): പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന്‌ പൊലീസ്‌ അറസ്റ്റുചെയതു.

സ്വാമി വിവേകാനന്ദ പ്രൈമറി സ്‌കൂളിലെ അധ്യാപകനായ ഘനശ്യാം സോളങ്കിയെയാണ്‌ പൊലീസ്‌ അറസ്റ്റുചെയ്‌തത്‌. ഏഴും പതിനൊന്നും വയസ്സുള്ള കുട്ടികള്‍ പഠിക്കുന്ന ക്ലാസ്സുകളില്‍ മറാത്തി പഠിപ്പിക്കുന്ന അധ്യാപകനാണ്‌ ഘനശ്യാം.

എന്നാല്‍ മറാത്തി പഠിപ്പിക്കുന്നതിന്‌ പകരം ഇയാള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക്‌ എങ്ങനെ സെക്‌സിയാകാമെന്ന കാര്യങ്ങളും ലൈംഗിക സംബന്ധമായ കാര്യങ്ങളുമാണത്രേ ക്ലാസ്സില്‍ പറഞ്ഞുകൊണ്ടിരുന്നത്‌. ഒപ്പം ഇയാള്‍ വിദ്യാര്‍ത്ഥിനികളെ ശാരീരികമായി ചൂഷണം ചെയ്യാറുമുണ്ടായിരുന്നത്രേ.

യുഎസില്‍ സ്‌ത്രീകള്‍ ബിക്കിനി ധരിച്ച്‌ നടക്കുന്നതിനെക്കുറിച്ചും വിവാഹം എങ്ങനെ വിജയകരമാക്കാം എന്നതിനെക്കുറിച്ചുമൊക്കെയാണ്‌ ഇയാള്‍ ക്ലാസ്സില്‍ പറയാറുള്ളതെന്ന്‌ കുട്ടികള്‍ പറയുന്നു. കുട്ടികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ്‌ രക്ഷിതാക്കള്‍ ചേര്‍ന്ന്‌ അധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കിയത്‌.

ഇയാള്‍ക്കെതിരെ മുമ്പും ലൈംഗികചൂഷണാരോപണങ്ങളുണ്ടായിട്ടുണ്ടെന്ന്‌ ജില്ലാ പ്രൈമറി വിദ്യാഭ്യാസ ഓഫീസര്‍ സി. ജെ പട്ടേല്‍ പറയുന്നു. മുമ്പ്‌ കുറ്റം ചെയ്‌തതായി തെളിഞ്ഞതിനെത്തുടര്‍ന്ന്‌ ഇയാളെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചിരുന്നുവത്രേ. എന്നാല്‍ എജ്യുക്കേഷന്‍ കമ്മിറ്റി അധ്യക്ഷന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും അധ്യാപകന്‍ ഇനി മോശമായി പെരുമാറില്ലെന്ന്‌ ഉറപ്പുനല്‍കി അദ്ദേഹം ട്രാസ്‌ഫര്‍ റദ്ദാക്കുകയുമായിരുന്നുവെന്ന്‌ പട്ടേല്‍വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+