വിപണി മൂക്കും കുത്തി താഴെ
മുംബെ : ഓഹരി വിപണി മൂക്കും കുത്തി താഴേയ്ക്ക് പതിക്കുന്നു. സെന്‍സെക്സ് കഴിഞ്ഞ ആറര മാസക്കാലത്തെ ഏറ്റവും വലിയ ഇടിവിനാണ് സാക്ഷ്യം വഹിച്ചത്. 15000ത്തിലെത്തിയ സെന്‍സെക്സ് സൂചിക ഇനിയും താഴുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
തിങ്കളാഴ്ച 433.59 പോയിന്റ് ഇടിവിലാണ് വിപണി വ്യാപാരം തുടങ്ങിയത്. മാര്‍ച്ച് 14ന് അല്‍പം ഉയര്‍ന്ന് 15760.52ല്‍ അവസാനിച്ച വിപണി പക്ഷേ, മാര്‍ച്ച് 17ന് 15.326.93ലാണ് വ്യാപാരം തുടങ്ങിയത്.
കടുത്ത വില്‍പന സമ്മര്‍ദ്ദം നേരിടുന്ന വിപണി ഇനിയും താഴേയ്ക്ക് പതിക്കാനാണ് സാധ്യത. ആഗോള വിപണിയുടെ തകര്‍ച്ചയ്ക്ക് ഇന്ത്യയിലും അനുരണനങ്ങള്‍ ഉണ്ടാവുകയാണ്. ഏഷ്യന്‍ വിപണികളെല്ലാം കുത്തനെ ഇടിയുകയാണ്.
റിയല്‍ എസ്റ്റേറ്റ്, ബാങ്കിംഗ് ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. യുറോയ്ക്ക് മുന്നില്‍ ഡോളറിന് റെക്കോര്‍ഡ് തകര്‍ച്ചയുണ്ടായപ്പോള്‍ സ്വര്‍ണം, ക്രൂഡോയില്‍ വില കുതിച്ചുയരുകയാണ്. അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വെട്ടിക്കുറച്ചതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. 3.5 ശതമാനത്തില്‍ നിന്നും 3.25 ശതമാനത്തിലേയ്ക്കാണ് പലിശ നിരക്ക് കുറച്ചത്. മാര്‍ച്ച് 16നാണ് നിരക്ക് കുറയ്ക്കല്‍ പ്രഖ്യാപിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()












Click it and Unblock the Notifications