Get Updates
Get notified of breaking news, exclusive insights, and must-see stories!

റിലയന്‍സ്‌ പെട്രോള്‍ പമ്പുകള്‍ അടയ്‌ക്കുന്നു

reliance-pump മുംബൈ: റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിന്റെ ഉടമസ്ഥതയിലുള്ള എല്ലാ പെട്രോള്‍ പമ്പുകളും അടയ്‌ക്കുന്നു. മുകേഷ് അംബാനിയുടേതാണ് ഈ കന്പനി

ഇന്ത്യയിലെമ്പാടുമായി 14,00 പെട്രോള്‍ പമ്പുകളാണ്‌ ഇപ്പോള്‍ റിലയന്‍സിനുള്ളത്‌. റിലയന്‍സ്‌ നേരിട്ടുനടത്തുന്ന പമ്പുകളാണ്‌ അടയ്‌ക്കുന്നത്‌. എന്നാല്‍ഡീലര്‍മാര്‍ നടത്തുന്ന റിലയന്‍സ്‌ പെട്രോള്‍ പമ്പുകള്‍ തുടര്‍ന്നും പ്രവര്‍ത്തിയ്‌ക്കുമെന്നാണ്‌ കമ്പനി അറിയിയ്‌ക്കുന്നത്‌.

റിലയന്‍സ്‌ പമ്പുകളില്‍ പെട്രാളിന്റെ വില ആറുരുപയും ഡീസലിന്റെ വില 14 രൂപയും കൂടുതലാണ്‌.

ദിനം പ്രതി കൂടുന്ന ക്രൂഡ്‌ഓയില്‍ വിലയും സര്‍ക്കാര്‍ സബ്‌സിഡി അനുവദിയ്‌ക്കാത്തതുമാണ്‌ ഈ നീക്കത്തിന്‌ കാരണം. ക്രൂഡിന്റെ വില കൂടിയ സാഹചര്യത്തില്‍ മറ്റ്‌ കമ്പനികള്‍ വില്‍ക്കുന്ന വിലയ്‌ക്ക്‌ പെട്രോളിയം ഉല്‌പന്നങ്ങള്‍ വില്‌കാന്‍ റിലയിന്‍സിന്‌ കഴിയുന്നില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ വിതരണ കമ്പനികള്‍ക്ക്‌ സബ്‌സിഡി കിട്ടുന്നതുകൊണ്ടാണ്‌ പൊതുവിപണിയില്‍ പെട്രോള്‍ ഉല്‌പന്നങ്ങളുടെ വില കുറഞ്ഞിരിയ്‌ക്കുന്നത്‌. ഇപ്പോള്‍ ക്രൂഡ്‌ ഓയില്‍ ബാരലിന്‌ 107 ഡോളര്‍ വരെയാണ്‌ വില.

2006 വരെ മികച്ച വില്‌പന നടത്തിയിരുന്ന റിലയന്‍സ്‌ പെട്രോള്‍ പമ്പുകള്‍ ക്രൂഡ്‌ വില കൂടാന്‍ തുടങ്ങിയതോടെയാണ്‌ നഷ്ടത്തിലായത്‌. രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില്‌പനയുടെ 14 ശതമാനം വരെ റിലയന്‍സ്‌ സ്വന്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+