Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുധിയയുടെ പരിശീലകനെ വെടിവെച്ചു കൊന്നു

Biranchi Das, former coach of child prodigy Budhia Singh ഭുവനേശ്വര്‍: മാരത്തോണിലെ അദ്‌ഭുത ബാല്യമെന്ന്‌ വിശേഷിപ്പിയ്‌ക്കപ്പെടുന്ന ബുധിയാ സിങ്ങിന്റെ (6) മുന്‍ പരിശീലകനായ ബിരഞ്ചി ദാസ്‌ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു.

ജൂഡോ പരിശീലകനായ ദാസ്‌ സ്വന്തം ജൂഡോ പരിശീലന കേന്ദ്രത്തിലെരിക്കെ ബൈക്കിലെത്തിയ രണ്ടു പേര്‍ നിറയൊഴിയ്‌ക്കുകയായിരുന്നു. നെഞ്ചിലും കാലിലും വെടിയേറ്റ ദാസ്‌ ആശുപത്രയിലേക്ക്‌ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ദാസിന്റെ കൊലപാതകം സംബന്ധിച്ച്‌ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണല്‍ ബി.കെ ബെഹേര പറഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട്‌ ആരെയും പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടില്ല. മാരത്തോണ്‍ ഓട്ടത്തിലുള്ള ബുധിയയുടെ കഴിവ്‌ കണ്ടെത്തിയ ദാസ്‌ നല്‌കിയ പരിശീലനത്തിലൂടെയാണ്‌ മാരത്തോണിലെ ബാല ഇതിഹാസമായി ബുധിയ മാറിയത്‌.

നാലാം വയസ്സില്‍ 65 കിലോമീറ്റര്‍ ഓടിയ ബുധിയ ലിംക ബുക്‌സ്‌ ഓഫ്‌ റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിരുന്നു. ബുധിയയെ മകനായി ദത്തെടുത്താണ്‌ ദാസ്‌ പരിശീലിപ്പിച്ചിരുന്നത്‌.

ബുധിയയെ പണമുണ്ടാക്കാന്‍ ദാസ്‌ ഉപയോഗിക്കുകയാണെന്നും ബുധിയയുടെ കഠിനമായ ഓട്ടം ഭാവിയില്‍ ആരോഗ്യം തകര്‍ക്കുമെന്നും വ്യാപകമായി ആക്ഷേപം ഉയര്‍ന്നിരുന്നു.

മകനെ ശാരീരികമായും മാനസികമായും പീഡിപ്പിയ്‌ക്കുകയാണെന്ന്‌ അരോപിച്ച്‌ അമ്മ സുഗന്ധി നല്‌കിയ കേസില്‍ ദാസിനെ പോലീസ്‌ ഒരിയ്‌ക്കല്‍ അറസ്‌റ്റു ചെയ്യുകയുമുണ്ടായി. ബുധിയക്കു ലഭിച്ച പണം മുഴുവന്‍ ദാസ്‌ ഒറ്റയ്‌ക്കു കൈക്കലാക്കിയതായും സുഗന്ധി പരാതിപ്പെട്ടിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+