Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലക്കയറ്റം : ഇടത് ആവശ്യം തളളി

ദില്ലി : വിലക്കയറ്റം നിയന്ത്രിക്കാന്‍ രാജ്യമെമ്പാടും പൊതുവിതരണ സമ്പ്രദായം നടപ്പാക്കണമെന്ന ഇടതുപക്ഷത്തിന്റെ ആവശ്യം കേന്ദ്രം തളളി.

വിലക്കയറ്റം ആഗോളപ്രതിഭാസമാണെന്ന നിലപാട് രാജ്യസഭയില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയാണ് കൃഷി മന്ത്രി ശരദ് പവാര്‍ ഇടതുപാര്‍ട്ടികളുടെ ആവശ്യം തളളിക്കളഞ്ഞത്. ഇതോടെ കേന്ദ്രസര്‍ക്കാരിന് ഇടതുപക്ഷം നല്‍കുന്ന പിന്തുണ പരിഹാസ്യമായി.

കാര്‍ഷിക ഉത്പന്നങ്ങളുടെ അവധി വ്യാപാരം നിരോധിച്ച് വിലക്കയറ്റത്തെ ചെറുക്കാമെന്നാണ് കേന്ദ്രം കരുതുന്നത്.

വിലക്കയറ്റം നിയന്ത്രിക്കാന്‍ നാല് ആവശ്യങ്ങളാണ് ഇടതുപക്ഷം കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ സമര്‍പ്പിച്ചത്. അവ താഴെ പറയുന്നു.

1)പൊതുവിതരണസംവിധാനം സാര്‍വത്രികമാക്കുക, 16 അവശ്യവസ്തുക്കള്‍ ക്കൂടി പൊതുവിതരണ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുക. 2) അവശ്യവസ്തുക്കളുടെ അവധിവ്യാപാരം സമ്പൂര്‍ണമായി നിരോധിക്കുക, 25 അവശ്യവസ്തുവിന്റെ അവധിവ്യാപാരം നിര്‍ത്തലാക്കണമെന്ന പാര്‍ലമെന്ററി സ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദേശം പാലിക്കുക. 3) പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിഘടനയില്‍ മാറ്റംവരുത്തുക. 4) കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവയ്പുകാര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുക, അവശ്യവസ്തുനിയമത്തില്‍ ആവശ്യമായ മാറ്റംവരുത്തി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുക.

ഈ ആവശ്യങ്ങളിലൊന്നിനോടു പോലും കേന്ദ്രം പ്രതികരിച്ചിട്ടില്ല. മാത്രമല്ല, ഭക്ഷ്യലഹളയൊന്നും ഉണ്ടാകുന്ന സാഹചര്യം ഇന്ത്യയിലില്ലെന്നും കൂടുതല്‍ ഭീതി പരത്തി പ്രശ്നങ്ങളുണ്ടാക്കരുതെന്നും ഇടതുപക്ഷത്തെ ശരദ് പവാര്‍ പരിഹസിക്കുകയും ചെയ്തു.

പ്രതിദിനം 20,000 കോടിയുടെ അവധി വ്യാപാരം പൂര്‍ണമായും നിരോധിക്കണമെന്ന ആവശ്യം കേന്ദ്രത്തിന് പരിഗണിക്കാനാവില്ല. അരി, എണ്ണ തുടങ്ങി 128 അവശ്യവസ്തുക്കള്‍ക്ക് ഇന്ത്യയില്‍ ഊഹക്കച്ചവടത്തിന് അനുവാദമുണ്ട്. ഉല്‍പ്പന്നങ്ങള്‍ കൈവശമില്ലാതെ തന്നെ വ്യാപാരം നടത്തുന്ന ഊഹക്കച്ചവടം പലപ്പോഴും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്.

ലാഭമെടുപ്പ് വില്‍പനയില്‍ കലാശിക്കുന്ന ഈ വ്യാപാര രീതികൊണ്ട് കര്‍ഷകന് പ്രത്യേകിച്ച് നേട്ടമൊന്നുമുണ്ടാകില്ല.

ലക്കും ലഗാനുമില്ലാതെ കുതിച്ചു പൊങ്ങുന്ന വിലക്കയറ്റം ചെറുക്കാന്‍ തങ്ങള്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ അവഗണിക്കപ്പെട്ട ജാള്യത്തിലാണ് ഇടതുപക്ഷം. ഈ സര്‍ക്കാരിന് എന്തിന് പിന്തുണ നല്‍കുന്നു എന്ന അണികളുടെ ചോദ്യത്തിന് മറുപടി പറയാന്‍ ഇടതുപാര്‍ട്ടി നേതാക്കള്‍ ഏറെ വിയര്‍ക്കേണ്ടി വരും.

ബന്ധപ്പെട്ട വാര്‍ത്തകള്‍







Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+