Get Updates
Get notified of breaking news, exclusive insights, and must-see stories!

പന്ത്രണ്ടുകാരി ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ മരിച്ചു

ദില്ലി: പന്ത്രണ്ടുകാരിയായ വിദ്യാര്‍ത്ഥിനി ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ സ്‌കൂള്‍ ഗ്രൗണ്ടില്‍ വീണു മരിച്ചു. ദില്ലിയിലെ അമിറ്റി സ്‌കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ സുരഭി രജപുതാണ്‌ സ്‌കൂളിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ്‌ നിമിഷങ്ങള്‍ക്കുള്ളില്‍ മരിച്ചത്‌.

ഇതിന്‌ മുമ്പൊരിക്കലും സുരഭിയ്‌ക്ക്‌ ഹൃദയസംന്ധമായ അസുഖങ്ങളുണ്ടായിട്ടില്ല. എന്നാല്‍ മരണം ഹൃദയാഘാതം മൂലമാണെന്നാണ്‌ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ വിധിയെഴുതിയിരിക്കുന്നത്‌.

ഗ്രൗണ്ടില്‍ കൂട്ടുകാരുമായി സംസാരിച്ചുകൊണ്ട്‌ നില്‍ക്കുകയായിരുന്ന സുരഭി പെട്ടന്ന്‌ കുഴഞ്ഞ്‌ വീഴുകയായിരുന്നു. തുടര്‍ന്ന്‌ അവളെ ഡോക്ടറുടെ അടുത്തെത്തിച്ചു. പക്ഷേ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല- സംഭവത്തെക്കുറിച്ച്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നതിങ്ങനെയാണ്‌.

പന്ത്രണ്ടുവയസ്സിനിടയില്‍ ഒരിക്കല്‍പ്പോലും സുരഭിയ്‌ക്ക്‌ ഹൃദയസംബന്ധമായ തകരാറുകള്‍ വന്നിട്ടില്ല. എന്നാല്‍ മരണം പെട്ടന്നുണ്ടാകുന്ന ഹൃദയാഘാതം മൂലമാണെന്നാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തകരാറുകളാണത്രേ ഇതിന്‌ കാരണം.

ഇത്തരമവസരങ്ങളില്‍ ഹൃദയമിടിപ്പിന്റെ താളം തെറ്റുകയും നിമിഷങ്ങള്‍ക്കകം മരണം നടക്കുകയും ചെയ്യാം. സാധാരണ നിലയില്‍ ഹൃദ്രോഗമുള്ളവരിലാണ്‌ ഇത്തരമൊരു സാധ്യത കാണുന്നതെങ്കലും ഹൃദയാരോഗ്യമുള്ളവരിലും ഇത്‌ ഉണ്ടായേക്കാനിടയുണ്ടെന്നാണ്‌ ആരോഗ്യവിദഗ്‌ധര്‍ പറയുന്നത്‌.

സ്ഥിരമായി പരിശോധന നടത്തുകയെന്നതാണ്‌ കുട്ടികളിലുണ്ടാകുന്ന ഇത്തരം രോഗാവസ്ഥ കണ്ടെത്താന്‍ സഹായകമെന്നും വിദഗ്‌ധര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+