വിഭജനമല്ല, വേണ്ടത് സ്വയംഭരണം
ഹാമില്‍ട്ടണ്‍ : ടിബറ്റിന് വേണ്ടത് സമ്പൂര്‍ണ സ്വയംഭരണമാണെന്നും ചൈനയില്‍ നിന്ന് വേര്‍പെട്ടുപോകാന്‍ ടിബറ്റിന് ആഗ്രഹമില്ലെന്നും ദലൈലാമ.
ടിബറ്റിനെ വേര്‍പെടുത്താനാണ് താന്‍ ശ്രമിക്കുന്നതെന്ന ചൈനയുടെ ആരോപണം ലാമ നിഷേധിച്ചു. ഹാമില്‍ട്ടണിലെ കോള്‍ഗേറ്റ് സര്‍വകലാശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈന ടിബറ്റിന് നല്‍കിയെന്ന് പറയുന്ന സ്വാതന്ത്ര്യം കടലാസില്‍ മാത്രമേയുളളൂ. സമ്പൂര്‍ണമായ സ്വയംഭരണമാണ് തങ്ങള്‍ ചോദിക്കുന്നത്. ടിബറ്റ് സംസ്ക്കാരം, ഭാഷ, ആചാരങ്ങള്‍ എന്നിവയെല്ലാം സംരക്ഷിക്കപ്പെടണം. ചൈനയുടെ സമഗ്രാധിപത്യം അവസാനിപ്പിക്കണം.
ചൈന ആരോപിക്കുന്നതു പോലെ ടിബറ്റിനെ വേര്‍പെടുത്താനല്ല തങ്ങള്‍ ശ്രമിക്കുന്നതെന്ന കാര്യം ലോകം മുഴുവനും അറിയാം. ചൈനയുടെ ഭരണഘടനയ്ക്കുളളില്‍ നിന്നുളള യഥാര്‍ത്ഥ സ്വയം ഭരണമാണ് ടിബറ്റിന് വേണ്ടത്.
ിബറ്റിനെ ചൈനയില്‍ നിന്ന് വേര്‍പെടുത്താനാണ് താന്‍ ശ്രമിക്കുന്നതെന്ന ആരോപണം ടിബറ്റിന്റെ ബുദ്ധമത സംസ്ക്കാരം നശിപ്പിക്കാനുളള ചൈനയുടെയും ചെമ്പടയുടെയും ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാനുളള സമാധാനപൂര്‍ണമായ പോരാട്ടത്തിന് ലാമ അന്താരാഷ്ട്ര സമൂഹത്തോട് സഹായം അഭ്യര്‍ത്ഥിച്ചു.
അതേസമയം ബുദ്ധമതത്തില്‍ ദലൈലാമ മായം കലര്‍ത്തുകയാണെന്ന് ആരോപിച്ച് മറ്റൊരു വിഭാഗം ടിബറ്റുകാര്‍ ലാമയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ലാമയുടെ പ്രസംഗം നടക്കുന്ന വേദികള്‍ക്കു പുറത്ത്, ദലൈലാമ കളളം പറയുന്നത് നിര്‍ത്തുക എന്ന മുദ്രാവാക്യം മുഴക്കി ഇവര്‍ പ്രതിഷേധം പ്രകടിപ്പിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications