താടി വളര്‍ത്തിയില്ലെങ്കില്‍ ശിക്ഷയെന്ന് പാക് താലിബാന്‍ നേതാവ്
ഖാര്‍: ഇസ്ലാമിക നിയമ പ്രകാരം അടുത്ത രണ്ടു മാസത്തിനകം താടി വളര്‍ത്തിയില്ലെങ്കില്‍ കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് പാക് താലിബാന്‍ നേതാവിന്റെ ഭീഷണി.
അഫ്‌ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പാക് ഗോത്ര മേഖലയിലെ ഗ്രാമങ്ങളിലാണ് പുതിയ ഉത്തരവ് വന്നിരിയ്‌ക്കുന്നത്. വിവിധ താലിബാന്‍ ഘടകങ്ങളുടെ പൊതു സംഘടനയായ തെഹ്‌രീകെയുടെ ഉപമേധാവി മൗലവി ഫക്കീര്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
മുന്‍ പാക് പ്രസിഡന്റ് ബേനസീര്‍ ഭൂട്ടോയുടെ മരണത്തില്‍ പങ്കുള്ളയാളെന്ന് കരുതപ്പെടുന്ന മെഹ്‌സൂദ് ആണ് തെഹ്‌രീകെയുടെ മേധാവി.
അല്‍ ഖായിദ നേതാവ് ഉസാമ ബിന്‍ ലാദനും അഫ്‌ഗാന്‍ താലിബാന്‍ നേതാവ് മുല്ല ഒമ്മറും പാകിസ്‌താന്റെ ശത്രുക്കളല്ലെന്ന് രണ്ടു മാസം മുമ്പ് മൗലവി ഫക്കീര്‍ പ്രസ്‌താവിച്ചിരുന്നു












Click it and Unblock the Notifications