മാക്ടയ്ക്കെതിരെ ശ്രീനിവാസന്‍
കൊച്ചി : ഭൂരിപക്ഷമുളളവര്‍ക്ക് എന്തുമാകാമെന്ന സ്ഥിതിയാണ് മലയാള സിനിമാ മേഖലയിലുളളതെന്ന് ശ്രീനിവാസന്‍.
സംഘടനകളുടെ പിറവിയ്ക്കു ശേഷം സിനിമാ രംഗത്ത് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. ഭൂരിപക്ഷം സംഘടിപ്പിക്കുക എന്നത് നിസാരമായ കാര്യമാണ്. അത് കൈക്കലാക്കി കഴിഞ്ഞാല്‍ പിന്നെ എന്തുമാകാമെന്നാണ് അവസ്ഥ. പരസ്പരം തല്ലുകൂടുന്നതില്‍ വരെ എത്തി നില്‍ക്കുകയാണ് കാര്യങ്ങളെന്നും ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി.
ലിയോ തദേവൂസ് സംവിധാനം ചെയ്ത പച്ചമരത്തണലില്‍ എന്ന സിനിമയെക്കുറിച്ച് വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍.
ചിത്രീകരിക്കേണ്ട സീനുകളെക്കുറിച്ച് നല്ല ബോധമുളളവരായിരിക്കണം സംവിധായകര്‍. സ്വാമി വിവാദത്തിലകപ്പെട്ട മുന്‍ സിനിമാ സംവിധായകനെയും ശ്രീനിവാസന്‍ രൂക്ഷമായി വിമര്‍ശിച്ചു. ചില സീനുകളെക്കുറിച്ചുളള ഇദ്ദേഹത്തിന്റെ വിശദീകരണം കേട്ടപ്പോള്‍ ചിത്രീകരണസ്ഥലത്ത് നിന്ന് ഓടിപ്പോകാന്‍ തനിക്ക് തോന്നിയെന്നും ശ്രീനിവാസന്‍ പരിഹസിച്ചു.
ആള്‍ദൈവങ്ങളോട് തനിക്ക് താല്‍പര്യമില്ലെന്നും നല്ല സംന്യാസിമാരുടെ വംശം കുറ്റിയറ്റു പോയിട്ടില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. പുതിയ ചിന്തകളും മാറ്റങ്ങളും മലയാള സിനിമയില്‍ ഉണ്ടായില്ലെങ്കില്‍ പിടിച്ചു നില്‍ക്കുക അസാധ്യമാണ്. ലിയോ തദേവൂസ് അക്കാര്യത്തില്‍ വിജയിച്ചിട്ടുണ്ടെന്നും ശ്രീനിവാസന്‍ നിരീക്ഷിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()


Click it and Unblock the Notifications